പിണറായി സർക്കാർ യഥാർഥ ഇടതു മാതൃക- സി.പി.എം
text_fieldsപിണറായി വിജയൻ
മധുര: യഥാർഥ ഇടതു മാതൃകയായി കേരളത്തിലെ പിണറായി സർക്കാറിനെ ഉയർത്തിക്കാട്ടി സി.പി.എം പാർട്ടി കോൺഗ്രസ് പ്രമേയം. മതനിരപേക്ഷത ഉയർത്തി ഹിന്ദുത്വ വർഗീയതയെ ചെറുക്കുകയും കേന്ദ്ര സർക്കാറിന്റെ നവലിബറൽ നയങ്ങൾക്കെതിരായ ബദൽ നടപ്പാക്കുകയുമാണ് കേരള സർക്കാറെന്ന് ചൂണ്ടിക്കാട്ടി പിണറായി ഭരണത്തിന്റെ നേട്ടങ്ങൾ എടുത്തുപറയുന്നതാണ് പ്രമേയം.
വിദ്യാഭ്യാസം, മിനിമം കൂലി, സാമൂഹിക സൗഹാർദം, പൊതുജനാരോഗ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ കേന്ദ്ര സർക്കാറിന്റെ വിലയിരുത്തലിൽ കേരളം ഒന്നാമതാണ്. അർഹമായ കേന്ദ്രവിഹിതം നിഷേധിക്കുന്ന പ്രതികൂല സാഹചര്യത്തിലും നടപ്പാക്കിയ ജനകീയ ബദൽ നയങ്ങളുടെ നേട്ടമാണ് കേരളത്തിന്റെ ഒന്നാം സ്ഥാനം.
സാധാരണ പൗരന്മാർക്ക് മികച്ച ജീവിതം ഉറപ്പാക്കി. കേരളത്തിലെ ജി.ഡി.പി വളർച്ച കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. അതിനെ നേരിടാൻ വിജ്ഞാന-നൈപുണ്യാധിഷ്ഠിത സംരംഭങ്ങൾ ആരംഭിക്കണം.
കേരളത്തിനെതിരായ കേന്ദ്ര സർക്കാറിന്റെ ധന-ഉപരോധ നീക്കങ്ങളിൽ ദൗർഭാഗ്യവശാൽ പ്രതിപക്ഷമായ കോൺഗ്രസും ഒത്തുചേരുന്ന സ്ഥിതിയുണ്ട് എന്നും പ്രമേയം പറയുന്നു. പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ മുഹമ്മദ് സലീമാണ് പ്രമേയം അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

