Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം...

സി.പി.എം പ്രകടനത്തിനിടെ ബി.എം.എസ് ഓഫിസിനു നേരെ ആക്രമണം 

text_fields
bookmark_border
സി.പി.എം പ്രകടനത്തിനിടെ ബി.എം.എസ് ഓഫിസിനു നേരെ ആക്രമണം 
cancel

ചേർത്തല: സി.പി.എം പ്രകടനത്തിനിടെ ബി.എം.എസ് ഓഫിസിനുനേരെ ആക്രമണം. സി.പി.എം ജനറൽ​ െസക്രട്ടറി സീതാറാം ​െയച്ചൂരിക്കുനേരെ ബുധനാഴ്ച ഡൽഹിയിലുണ്ടായ അക്രമത്തിൽ പ്രതി​േഷധിച്ച് ചേർത്തലയിൽ സി.പി.എം നടത്തിയ പ്രകടനത്തിനിടെയാണ് ബി.എം.എസ്​ ചേർത്തല മേഖല കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം ഉണ്ടായത്​.

സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽനിന്ന്​ ആരംഭിച്ച പ്രകടനം ഗവ. ഗേൾസ് സ്കൂൾ ജങ്​ഷനിൽ എത്തിയപ്പോഴാണ് പ്രകടനത്തിനിടയിൽനിന്ന് ഏതാനും പ്രവർത്തകർ സമീപത്തെ ബി.എം.എസ് ഓഫിസ് മുറിയിൽ കയറി ഫർണിച്ചർ തകർക്കുകയും ടി.വി നശിപ്പിക്കുകയും ചെയ്തത്. ബി.എം.എസ് പ്രവർത്തകരാരും ഇവിടെ ഉണ്ടായിരുന്നില്ല. ഓഫിസിൽ സൂക്ഷിച്ചിരുന്ന 22,000 രൂപ നഷ്​ടപ്പെട്ടതായും ബി.എം.എസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഓഫിസിന് മുന്നിലെ കൊടിയും ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്.

ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘ്​പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. വ്യാഴാഴ്​ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെ ചേർത്തല നഗരസഭ പ്രദേശത്ത് ഹർത്താൽ ആചരിക്കുമെന്ന് ബി.ജെ.പി ദക്ഷിണമേഖല പ്രസിഡൻറ്​ വെള്ളിയാകുളം പരമേശ്വരൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cherthalacpm rallybms office
News Summary - cpm rally bms office attacked in cherthala
Next Story