Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷ നേതാവാര്?...

പ്രതിപക്ഷ നേതാവാര്? ചർച്ച ഡൽഹിയിലേക്ക്

text_fields
bookmark_border
CPM
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​​ന്‍റെ മു​ഖ്യ​മ​​​ന്ത്രി​യാ​രാ​കു​മെ​ന്ന ച​ർ​ച്ച മാ​ത്ര​മ​ല്ല, പ്ര​തി​പ​ക്ഷ നേ​താ​വ്​ ആ​രെ​ന്ന ച​ർ​ച്ച​യും ഡ​ൽ​ഹി​യി​ലേ​ക്ക്. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ യോ​ഗ​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ, കേ​​ന്ദ്ര​ക​മ്മി​റ്റി അം​ഗം കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ കേ​ൾ​ക്കു​ന്ന​ത്.

വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​പ​നേ​താ​വു​മാ​യ​തി​ന്​ സ​മാ​ന​മാ​യി പി​ണ​റാ​യി ​പ്ര​തി​പ​ക്ഷ നേ​താ​വും കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​പ​നേ​താ​വു​മാ​കാ​ൻ സാ​ധ്യ​ത​യു​മു​ണ്ട്. പ​ദ​വി​യി​ൽ പി​ണ​റാ​യി​യും പ്ര​യോ​ഗ​ത്തി​ൽ ബാ​ല​​​​ഗോ​പാ​ലു​​മെ​ന്ന​താ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അം​ഗ​സം​ഖ്യ 35 ആ​യി പ​രി​മി​ത​മാ​യ പ്ര​തി​പ​ക്ഷ മു​ന്ന​ണി​യെ ന​യി​ക്കാ​ൻ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പി​ണ​റാ​യി ത​യാ​റാ​കി​ല്ലെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ ബാ​ല​ഗോ​പാ​ൽ ത​ന്നെ നേ​തൃ​സ്ഥാ​ന​ത്തേ​ക്കെ​ത്തു​മെ​ന്നും കേ​ൾ​ക്കു​ന്നു. സി.​പി.​എ​മ്മി​ൽ ഇ​ത്ത​രം ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​താ​ദ്യ​മാ​യി സി.​പി.​ഐ പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. കെ. ​രാ​ജ​ന്‍റെ പേ​ര്​ മു​ൻ​നി​ർ​ത്തി​യാ​ണ്​ സി.​പി.​ഐ നീ​ക്കം. ‘ഒ​രു​ വാ​ക്കും ഒ​രു നേ​താ​വും’ എ​ന്ന എ​ൽ.​ഡി.​എ​ഫി​നെ കു​റി​ച്ച പൊ​തു​പ്ര​തിഛാ​യ മാ​റ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സി.​പി.​ഐ.

ഇ​ട​തു​മു​ന്ന​ണി​യു​ടെ സീ​റ്റു​നി​ല​കൂ​ടി മു​ൻ​നി​ർ​ത്തി​യാ​ണ്​ സി.​പി.​ഐ​യു​ടെ അ​വ​കാ​ശ​വാ​ദം. സ്വ​ത​ന്ത്ര​ര​ട​ക്കം 86 എം.​എ​ൽ.​എ​മാ​ർ മ​ത്സ​രി​ച്ച സി.​പി.​എ​മ്മി​ന്​ 26 പേ​രെ​യാ​ണ് ജ​യി​പ്പി​ക്കാ​നാ​യ​ത്. എ​ന്നാ​ൽ 25 സീ​റ്റി​ൽ മ​ത്സ​രി​ച്ച സി.​പി.​ഐ​ക്ക്​ എ​ട്ടു​ എം.​എ​ൽ.​എ​മാ​രു​ണ്ട്. പി​ണ​റാ​യി പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക്​ വ​രേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ട്​ കൂ​ടി സി.​പി.​ഐ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്.

എ​ല്ലാം സി.​പി.​എ​മ്മി​ന്​ വി​ട്ടു​കൊ​ടു​ത്ത്​ ര​ണ്ടാം നി​ര​ക്കാ​രാ​യി ക​ഴി​യേ​ണ്ടെ​ന്നാ​ണ്​ സി.​പി.​ഐ നി​ല​പാ​ട്. മു​ന്ന​ണി സ​ർ​ക്കാ​റാ​ണ്​ 10​ വ​ർ​ഷം ഭ​രി​ച്ച​തെ​ങ്കി​ലും ‘പി​ണ​റാ​യി സ​ർ​ക്കാ​ർ’ എ​ന്ന സി.​പി.​എം വി​ശേ​ഷ​ണ​ങ്ങ​ളി​ൽ സി.​പി.​ഐ അ​സ്വ​സ്ഥ​വു​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബാ​ല​ഗോ​പാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വും രാ​ജ​ൻ ഉ​പ​നേ​താ​വു​മെ​ന്ന​തി​ലേ​ക്കു​ള്ള സി.​പി.​ഐ നീ​ക്ക​ങ്ങ​ൾ.സി.​പി.​​ഐ അ​ങ്ങ​നെ​യൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​​ല്ലെ​ന്നാ​ണ്​ ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ വ്യ​ക്​​ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMkeralapoliticsoppositionleader
News Summary - CPM Politburo to Decide Opposition Leader Today
Next Story