സി.പി.എം നേതൃയോഗങ്ങൾ ഇന്നു മുതൽ
text_fieldsതിരുവനന്തപുരം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിെൻറ ചൂടിലേക്ക് രാഷ്ട്രീയ കേരളം കടക്കവേ സി.പി.എം നാലുദിന നേതൃയോഗങ്ങൾ ചേരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിെൻറ ഇതുവരെയുള്ള പ്രവർത്തന അവലോകനവും ഭാവി തന്ത്രങ്ങൾ ആവിഷ്കരിക്കലും നിലവിലെ രാഷ്ട്രീയ സാഹചര്യവും സർക്കാറിെൻറ ഭരണ വിലയിരുത്തലും നടക്കും. ഭരണ വിലയിരുത്തൽ നേരത്തേയുള്ള അജണ്ടയിൽ ഉൾെപ്പടുത്തിയിട്ടുെണ്ടങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഉച്ചസ്ഥായിയിേലക്ക് പോകുേമ്പാൾ അതിലേക്ക് കടക്കുമോയെന്നതാവും ശ്രദ്ധേയം.
ഇൗമാസം 23നും 24നും സംസ്ഥാന സെക്രേട്ടറിയറ്റും 25നും 26നും സംസ്ഥാന സമിതിയുമാണ് ചേരുന്നത്. മലപ്പുറത്ത് യു.ഡി.എഫിെനയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി സി.പി.എം തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അജണ്ട നിശ്ചയിച്ചുകഴിഞ്ഞു. സർക്കാറിെൻറ ഭരണ വിലയിരുത്തലാവും തെരഞ്ഞെടുപ്പ് എന്ന് സി.പി.എം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികൾ ഭരണത്തെ മുൻനിർത്തി കടന്നാക്രമിക്കുന്നത് തടയിട്ട് ആത്മവിശ്വാസത്തോടെയാണ് മുന്നണിയും സർക്കാറും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന സന്ദേശം നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വിലക്കയറ്റം, പൊലീസ് പരാജയം, സ്ത്രീപീഡനം തുടങ്ങിയ ഭരണവിരുദ്ധ ഘടകങ്ങൾ ഉയർന്നുനിൽക്കുേമ്പാഴാണ് ഇൗ പ്രഖ്യാപനം. ഭരണത്തിന് വേഗം പോരെന്ന ആക്ഷേപം സി.പി.എമ്മിെൻറ ജില്ലതലങ്ങളിൽതന്നെ ശക്തമാണ്. അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലവും കോ^ലീ^ബി സഖ്യ ആരോപണവും ഇതോടൊപ്പം പ്രചാരണ വിഷയമാക്കിക്കഴിഞ്ഞു. ഇതടക്കം വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
