Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടിപതാക...

പാർട്ടിപതാക എസ്.എൻ.ഡി.പി കൊടിമരത്തിൽ; മാപ്പിലൂടെ തലയൂരി സി.പി.എം ലോക്കൽ സെക്രട്ടറി

text_fields
bookmark_border
പാർട്ടിപതാക എസ്.എൻ.ഡി.പി കൊടിമരത്തിൽ; മാപ്പിലൂടെ തലയൂരി സി.പി.എം ലോക്കൽ സെക്രട്ടറി
cancel
camera_alt

Representational Image

മുണ്ടക്കയം: പാർട്ടിപതാക എസ്.എൻ.ഡി.പി കൊടിമരത്തിൽ കയറ്റി ഫോട്ടോയെടുത്ത സി.പി.എം ലോക്കൽ സെക്രട്ടറി ഒടുവിൽ മാപ്പെഴുതി നൽകി തലയൂരി. സി.പി.എം പെരുവന്താനം ലോക്കൽ സെക്രട്ടറി ബിജുവാണ് എസ്.എൻ.ഡി.പി 561ാം നമ്പർ ശാഖ ഒാഫിസിന്​ മുന്നിലെ കൊടിമരത്തിൽ സി.പി.എം പതാക കയറ്റി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

സി.പി.എം നൂറാംവാർഷിക ദിനത്തിലായിരുന്നു സംഭവം. വിവരമറിഞ്ഞ്​ എസ്.എൻ.ഡി.പി നേതാക്കൾ എത്തിയതോടെ സി.പി.എമ്മി​െൻറ പ്രമുഖ നേതാക്കൾ ബന്ധപ്പെട്ട്​ ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു. എസ്​.എൻ.ഡി.പി കേന്ദ്രത്തിലെത്തി ലോക്കൽ സെക്രട്ടറി പരസ്യ ക്ഷമാപണം നടത്തുകയും മാപ്പെഴുതി നൽകുകയുമായിരുന്നു. ഇതോടെ തുടർനടപടി ഒഴിവാക്കിയെന്ന്​ ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flagCPMSNDP
Next Story