Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kv thomas and sasi tharoor
cancel
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം പാർട്ടി...

സി.പി.എം പാർട്ടി കോൺഗ്രസ്: ശശി തരൂരിനും കെ.വി. തോമസിനും സെമിനാറിലേക്ക് ക്ഷണം

text_fields
bookmark_border

ക​ണ്ണൂ​ർ: സി.​പി.​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സെ​മി​നാ​റി​ലേ​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ശ​ശി ത​രൂ​രി​നും കെ.​വി. തോ​മ​സി​നും ക്ഷ​ണം. 'മ​ത​നി​ര​പേ​ക്ഷ​ത നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ലെ സെ​മി​നാ​റി​ലേ​ക്കാ​ണ് ത​രൂ​രി​നെ ക്ഷ​ണി​ച്ച​ത്. 'കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം' എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​റി​ലേ​ക്കാ​ണ് കെ.​വി. തോ​മ​സി​ന് ക്ഷ​ണം.

സി​ൽ​വ​ർ ലൈ​നി​നെ അ​നു​കൂ​ലി​ച്ച് ​ത​രൂ​ർ രം​ഗ​ത്തു​വ​ന്ന​ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ​യ​ട​ക്കം ഞെ​ട്ടി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം, പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ഖ​ബ​റ​ട​ക്ക​ത്തി​നു​മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഏ​ഴ​ര മ​ണി​ക്കൂ​ർ റോ​ഡ് മാ​ർ​ഗം യാ​ത്ര​ചെ​യ്ത് പാ​ണ​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്താ​നാ​യെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റും ച​ർ​ച്ച​യാ​യി​രു​ന്നു. ​

സി​ൽ​വ​ർ ലൈ​നി​​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ത​രൂ​ർ, പോ​സ്റ്റി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും വാ​ദ​മു​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി.​പി.​എം വേ​ദി​യി​ൽ ത​രൂ​ർ എ​ത്തു​ന്ന​ത്. ഒ​ഴി​വു​വ​ന്ന രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​വ​ശ്യ​വു​മാ​യി കെ.​വി. തോ​മ​സ് രം​ഗ​ത്തു​വ​ന്ന​ത് കോ​ൺ​ഗ്ര​സ് യു​വ​നേ​താ​ക്ക​ള​ട​ക്കം വി​മ​ർ​ശി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സി.​പി.​എം വേ​ദി​യി​ലെ കെ.​വി. തോ​മ​സി​​ന്‍റെ സാ​ന്നി​ധ്യ​വും ച​ർ​ച്ച​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM Party Congress
News Summary - CPM Party Congress: Invitation to Shashi Tharoor and KV Thomas for Seminar
Next Story