Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം ഫലസ്​തീൻ...

സി.പി.എം ഫലസ്​തീൻ ഐക്യദാർഢ്യ റാലി ഇന്ന്

text_fields
bookmark_border
സി.പി.എം ഫലസ്​തീൻ ഐക്യദാർഢ്യ റാലി ഇന്ന്
cancel

കോ​ഴി​ക്കോ​ട്: സി.​പി.​എം ഫ​ല​സ്​​തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി ശ​നി​യാ​ഴ്ച ​വൈ​കീ​ട്ട് നാ​ലി​ന് സ്വ​പ്ന​ന​ഗ​രി​യി​ലെ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ലെ യാ​സ​ർ അ​റ​ഫാ​ത്ത് ന​ഗ​റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യാ​സ​ർ അ​റ​ഫാ​ത്തി​ന്റെ 19ാം ച​ര​മ വാ​ർ​ഷി​ക​ദി​ന​ത്തി​ലാ​ണ്, ഗ​സ്സ​യി​ലെ കൂ​ട്ട​ക്കൊ​ല​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​ക​ൾ അ​നു​സ​രി​ച്ച് ഫ​ല​സ്​​തീ​ൻ രാ​ഷ്ട്രം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ര​ചി​ച്ച് ഫ​ല​സ്​​തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി പ്ര​സി​ദ്ധീ​ക​രി​ച്ച ‘ഫ​ല​സ്​​തീ​ൻ: രാ​ജ്യം അ​പ​ഹ​രി​ക്ക​പ്പെ​ട്ട ജ​ന​ത’ പു​സ്​​ത​കം ഡോ. ​ഫ​സ​ൽ ഗ​ഫൂ​റി​ന് ന​ൽ​കി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​കാ​ശ​നം ചെ​യ്യും. ഫ​ല​സ്​​തീ​ൻ വി​മോ​ച​ന​ത്തി​നാ​യി പൊ​രു​തി​വീ​ണ യാ​സ​ർ അ​റ​ഫാ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​യും ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തി​ൽ പി​ട​ഞ്ഞു​വീ​ണ ഗ​സ്സ​യി​ലെ പ​തി​നാ​യി​ര​ങ്ങ​ളു​ടെ സ്​​മ​ര​ണ​ക​ൾ​ക്ക് മു​ന്നി​ലും ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചാ​ണ് പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക​യെ​ന്ന് ഫ​ല​സ്​​തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ന​നും ക​ൺ​വീ​ന​ർ കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​നും അ​റി​യി​ച്ചു.

റാ​ലി​യി​ലേ​ക്ക് വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ര​ഞ്ഞി​പ്പാ​ല​ത്ത് ആ​ളു​ക​ളെ ഇ​റ​ക്കി ഗാ​ന്ധി റോ​ഡ് ബീ​ച്ചി​ലും തെ​ക്ക് ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​രോ​വ​ര​ത്തി​നു മു​ന്നി​ൽ ആ​ളെ ഇ​റ​ക്കി ഭ​ട്ട് റോ​ഡ് ബീ​ച്ചി​ലും കി​ഴ​ക്ക് ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​രോ​വ​ര​ത്തി​ന​ടു​ത്ത് ആ​ളെ ഇ​റ​ക്കി കോ​തി​പ്പാ​ല​ത്തി​ന​ടു​ത്തും പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictCPMSolidarity Rally
News Summary - CPM Palestine Solidarity Rally Today
Next Story