'തീയൊന്ന് ആളിപടർന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളും കരിഞ്ഞുപോകും'; 'ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ' എന്ന് ഫ്ലക്സ് വെച്ചവർക്ക് മറുപടിയുമായി ഗോകുൽദാസ്
text_fieldsപാലക്കാട്: 'ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ' എന്ന പേരിൽ തനിക്കെതിരെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഭീഷണി സ്വരത്തിൽ മുന്നറിയിപ്പുമായി സി.പി.എം ജില്ല കമ്മിറ്റിയംഗം പി.എ ഗോകുൽദാസ്.
അണഞ്ഞ് കത്തുന്ന തീയൊന്ന് ആളിപടർന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളും കരിഞ്ഞുപോകുമെന്ന് ഗോകുൽദാസ് പറഞ്ഞു. തനിക്കെതിരെ പ്രവർത്തിക്കുന്നവർക്കും മാധ്യമങ്ങൾക്കുമാണ് ഗോകുൽദാസ് മുന്നറിയിപ്പ് നൽകിയത്. ജില്ല കമ്മിറ്റിയെ ഒറ്റുന്നവർക്കും പിന്നിൽ നിന്ന് കുത്തുന്നവർക്കും തത്കാലം വിജയിക്കാമെന്നും ഗോകുൽദാസ് പറഞ്ഞു.
സാമ്പത്തിക ക്രമക്കേടിൽ ഗോകുൽ ദാസിന് എതിരെ സി.പി.എം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്ലക്സ്ബോർഡുകൾ ഉയർന്നത്.
രക്തസാക്ഷി കെ സി ബാലകൃഷ്ണൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് പി എ ഗോകുൽ ദാസ് എന്ന് ഫ്ലക്സിൽ ആരോപിക്കുന്നു. പാർട്ടി അന്വേഷണം നടക്കട്ടെയെന്നും വിജിലൻസ് അന്വേഷണം അനിവാര്യമെന്നും ഫ്ലക്സിൽ ആവശ്യപ്പെടുന്നുണ്ട്. കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലേക്കുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും ബോർഡിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ ബോർഡുകൾ സിപിഎം പ്രവർത്തകർ എടുത്തുമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

