കാർഷിക സർവകലാശാല: സി.പി.എം സംഘടന ഭാരവാഹിയെ തരംതാഴ്ത്തി; രജിസ്ട്രാറെ ഉപരോധിച്ചു
text_fieldsചന്ദ്രബാബു വൈസ് ചാൻസലറുടെ കാലാവധി പൂർത്തിയാക്കി പോകുന്നതിന് തൊട്ടുമുമ്പാണ് തരംതാഴ്ത്തൽ നടപടി
തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ സി.പി.എം അനുകൂല എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ഡെന്നിയെ തരംതാഴ്ത്തി. അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽനിന്ന് സെക്ഷൻ ഓഫിസറാക്കിയാണ് താഴ്ത്തിയത്.
ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഒരുവിഭാഗം ജീവനക്കാർ രജിസ്ട്രാറെ ഉപരോധിച്ചു. രമ്യ ഹരിദാസ് എം.പിയെ സമൂഹമാധ്യമത്തിൽ അവഹേളിച്ചെന്ന് കാണിച്ച് ചിലർ നൽകിയ പരാതിയെ തുടർന്ന് ഡെന്നിയെ അഞ്ചുമാസം സസ്പെൻഡ് ചെയ്യുകയും തുടർന്ന് കാസർകോട്ടേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സംഘടന ഭാരവാഹിക്കുള്ള സംരക്ഷണം നൽകാതെയാണ് വൈസ് ചാൻസലറായിരുന്ന ഡോ. ആർ. ചന്ദ്രബാബു സ്ഥലംമാറ്റിയത്.
മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചുള്ള നടപടിയാണിതെന്ന സി..പി.എം അനുകൂല എംപ്ലോയീസ് അസോസിയേഷൻ ആരോപിച്ചു. ജനപ്രതിനിധികളോ നിലവിൽ സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന കാർഷികോൽപാദന കമീഷണറോ ഹാജരാകാത്ത ഭരണസമിതി യോഗത്തിൽപ്രമേയം അവതരിപ്പിച്ചെന്ന് വരുത്തിയാണ് നടപടി. അതി രഹസ്യമായാണ് ഒക്ടോബർ മൂന്നിലെ ഓൺലൈൻ ഭരണസമിതി യോഗം നടന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

