Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി സർക്കാർ ഫാഷിസ്റ്റ് സർക്കാറായെന്ന് ഒരിക്കലും സി.പി.എം പറഞ്ഞിട്ടില്ല -എ. വിജയരാഘവൻ

text_fields
bookmark_border
a vijayaraghavan
cancel

കോഴിക്കോട്: കേന്ദ്ര സർക്കാർ ഫാഷിസ്റ്റ് സർക്കാറായി എന്ന് ഒരുഘട്ടത്തിലും സി.പി.എം പറഞ്ഞിട്ടില്ലെന്ന് എ. വിജയരാഘവൻ. ഫാഷിസത്തെ സംബന്ധിച്ച് വ്യക്തതയുള്ള നിലപാടാണ് മോദി സർക്കാറിനെക്കുറിച്ചുള്ളതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മോദി സർക്കാറിന് നിയോ ഫാഷിസ്റ്റ് സ്വഭാവമുണ്ട്. നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് അല്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയല്ല, ഇന്നത്തെ നവ വലതുപക്ഷ ഭരണകൂടങ്ങളുടെ രൂപപ്പെടലുകളിലൂടെ വന്നിടുള്ള ആഗോളവത്കരണത്തിന്‍റെ ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയിലുള്ളത് -എ. വിജയരാഘവൻ പറഞ്ഞു.

പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നാ​യി ത​യാ​റാ​ക്കി​യ ക​ര​ട്​ രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ലാണ് മോ​ദി സ​ർ​ക്കാ​രി​നെ ഫാ​ഷി​സ്‌​റ്റെ​ന്ന്​ പ​റ​യാ​നാ​വി​ല്ലെ​ന്നും ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തെ ന​വ​ഫാ​ഷി​സ്റ്റാ​യി ചി​ത്രീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സി.​പി.​എ​ം നിലപാടെടുത്തത്. എന്നാൽ, സി.​പി.​ഐ ഇതിനോട് യോ​ജി​ക്കു​ന്നി​ല്ല. ന​രേ​ന്ദ്ര​ മോ​ദി സ​ര്‍ക്കാ​ര്‍ ഫാ​ഷി​സ്റ്റ് അ​ല്ലെ​ന്ന നി​ല​പാ​ട് സി.​പി.​എ​മ്മി​ന്​ തി​രു​ത്തേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ സി.​പി.​ഐ​യു​ടെ നി​ല​പാ​ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM never said Modi government has become fascist government -A Vijayaraghavan
Next Story