Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒടുവിൽ കൈവിട്ടു, എ....

ഒടുവിൽ കൈവിട്ടു, എ. പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം

text_fields
bookmark_border
ഒടുവിൽ കൈവിട്ടു, എ. പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​യാ​യ മു​ൻ എം.​എ​ൽ.​എ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​റി​നെ​തി​രെ ഒ​ടു​വി​ൽ ന​ട​പ​ടി​ക്കൊ​രു​ങ്ങി സി.​പി.​എം. ഇ​തു സം​ബ​ന്​​ധി​ച്ച കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഈ ​മാ​സം 15ന് ​ജി​ല്ല ക​മ്മി​റ്റി യോ​ഗം​ചേ​ർ​ന്ന്​ വി​ഷ​യം ച​ർ​ച്ച​ചെ​യ്യും. അ​ന്ന്​ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത. പ​ത്മ​കു​മാ​റി​നെ പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ മാ​ത്ര​മാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള നി​ർ​ദേ​ശം. എ​ന്നാ​ൽ പാ​ർ​ട്ടി നേ​തൃ​ത്വം അ​ദ്ദേ​ഹ​ത്തി​ന്​ ന​ൽ​കി​യ പ​രി​ഗ​ണ​ന ന​ഷ്ട​പ്പെ​ടു​ന്ന നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്​ പ​ത്മ​കു​മാ​ർ പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി​യ​ത്. സ്വ​ർ​ണ​ക്കൊ​ള്ള ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വം മ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ന​ട​പ​ടി പ​രാ​മ​ർ​ശി​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി ശ​ഠി​ച്ചു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് സി.​പി.​എം തി​രു​ത്തി​ന് ത​യാ​റാ​യ​ത്.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ കോ​ന്നി മു​ന്‍ എം.​എ​ൽ.​എ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ര്‍ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ പ​ത്മ​കു​മാ​റി​നെ ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 20നാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​ട്ടി​ള​പ്പാ​ളി മാ​റ്റി​യ കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. തു​ട​ർ​ന്ന്​ ഡി​സം​ബ​ര്‍ ര​ണ്ടി​ന് ദ്വാ​ര​പാ​ല​ക ശി​ല്‍പ​ത്തി​ലെ സ്വ​ര്‍ണം ക​വ​ര്‍ന്ന കേ​സി​ലും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ശ​ബ​രി​മ​ല​യി​ല്‍ നി​ന്ന് സ്വ​ര്‍ണം ക​വ​രാ​ൻ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് പ​ത്മ​കു​മാ​ർ ഒ​ത്താ​ശ ചെ​യ്തു​വെ​ന്നും കൂ​ട്ടു​നി​ന്ന​തി​ലൂ​ടെ​യും കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ​തി​ലൂ​ടെ​യും കൊ​ള്ള​ക്ക്​ വ​ഴി​യൊ​രു​ക്കി​യെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്. പ​ത്മ​കു​മാ​ർ അ​റ​സ്റ്റി​ലാ​യ​​പ്പോ​ൾ ത​ന്നെ ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ​ത്തി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നെ​ങ്കി​ലും സി.​പി.​എം നേ​തൃ​ത്വം ത​യാ​റാ​യി​ല്ല.

അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​നു​മു​ൾ​പ്പെ​ടെ, അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക​ട്ടെ എ​ന്ന നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ച​ത്.

ഈ ​കേ​സു​ക​ളി​ൽ മൂ​ന്ന​ര മാ​സ​ത്തോ​ളം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ പ​ത്മ​കു​മാ​ർ ജാ​മ്യ​ത്തി​ലാ​ണ്. പ​ത്മ​കു​മാ​റി​ന്​ ജാ​മ്യം ല​ഭി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മ​നഃ​പൂ​ർ​വം കു​റ്റ​പ​ത്രം വൈ​കി​ച്ചെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​രു​ന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ഉ​ൾ​പ്പെ​ടെ വി​ഷ​യം പാ​ർ​ട്ടി​യെ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടും പ​ത്മ​കു​മാ​റി​നെ പു​റ​ത്താ​ക്കാ​ത്ത​തി​ല്‍ അ​ണി​ക​ളും വ​ലി​യ അ​മ​ര്‍ഷം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Theftsabarimala casePadmakumarCPMSabarimala
News Summary - CPM Moves for Action Against A Padmakumar in Sabarimala Gold Theft Case
Next Story