Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗികാരോപണം: ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്ന് പി.കെ. ശശി

text_fields
bookmark_border
pk sasi
cancel

പാലക്കാട്: ലൈംഗിക പീഡനാരോപണത്തെ കുറിച്ച് പ്രതികരിച്ച് പി.കെ. ശശി എം.എൽ.എ. തന്‍റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്ന് പി.കെ. ശശി പറഞ്ഞു. പാർട്ടി തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് പൂർണമായും അംഗീകരിക്കും. രാഷ്ട്രീയ ജിവിതത്തിൽ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ലെന്നും ശശി വ്യക്തമാക്കി.

ജീവിതത്തിൽ ഇതേവരെ ആരെയും ഒറ്റു കൊടുത്തിട്ടില്ലെന്ന് പറഞ്ഞ പി.കെ. ശശി, ലോക്സഭ തെരഞ്ഞെടുപ്പിൽ എം.ബി രാജേഷിനെ തോൽപ്പിക്കാൻ വോട്ട് മറിച്ചെന്ന ആരോപണം തള്ളിക്കളഞ്ഞു. ആരെയും ചതിച്ചിട്ടില്ലെന്നും നാളെയും ആരെയും ചതിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐക്കെതിരെ നിന്നുവെന്ന ആരോപണത്തോടും പി.കെ. ശശി പ്രതികരിച്ചു. സി.പി.ഐയോട് വിരോധമില്ലെന്നും ഇടത് ഐക്യത്തിനാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM MLA PK Sasi React to Sexual Abuse Allegations
Next Story