Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിക്കാരെ...

ഭിന്നശേഷിക്കാരെ അപമാനിക്കുന്ന പരാമർശവുമായി സി.പി.എം എം.എൽ.എ; സ്പീക്കർ തടയാൻ ശ്രമിച്ചില്ലെന്ന് പ്രതിപക്ഷം

text_fields
bookmark_border
PP Chitharanjan
cancel
camera_alt

പി.പി. ചിത്തരഞ്ജൻ എം.എൽ.എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബോഡി ഷെയിമിങ് പ്രസ്താവനക്ക് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന പരാമർശവുമായി ഭരണപക്ഷ എം.എൽ.എ രംഗത്ത്. ആലപ്പുഴയിൽ നിന്നുള്ള സി.പി.എം എം.എൽ.എ പി.പി. ചിത്തരഞ്ജനാണ് മോശം പരാമർശം നടത്തിയത്.

'രണ്ട് കൈയും ഇല്ലാത്തവന്‍റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ ഉണ്ടാകുന്ന അവസ്ഥയിലാണ് പ്രതിപക്ഷം' എന്നാണ് ചിത്തരഞ്ജൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് പരാമർശത്തിലും ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിലുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെയായിരുന്നു സി.പി.എം എം.എൽ.എയുടെ പരാമർശം.

ചിത്തരഞ്ജന്‍റെ അവഹേളന പരാമർശം നിയമസഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറയുകയും ചെയ്തു. മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും നിയമസഭയിൽ സഭ്യേതര പരാമർശം നടത്തിയെന്ന് സതീശൻ പറഞ്ഞു. ഭരണപക്ഷത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ മോശം പരാമർശങ്ങൾ തടയാൻ സ്പീക്കർ ശ്രമിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

മന്ത്രി ഗണേഷ് കുമാർ സഭയിൽ വ്യക്തിപരമായ വിരോധം തീർക്കുകയാണ് ചെയ്തത്. കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി യൂനിയൻ അധ്യക്ഷൻ കൂടിയായ എം. വിൻസെന്‍റിനെ കുറിച്ച് മോശം പരാമർശം നടത്തി. ഇത്തരം പമാർശങ്ങൾ തടയാതെ സ്പീക്കർ കുട പിടിച്ചു കൊടുത്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം, പി.പി. ചിത്തരഞ്ജന്‍റെ അവഹേളന പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തെത്തി. നാട് മാറുന്നതും സ്വയം അപരിഷ്കൃതരും അപ്രസക്തരുമാവുന്നതും സി.പി.എം അറിയുന്നില്ലെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വി.ടി. ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ സിപിഎമ്മിന്റെ പരമോന്നത നേതാവായ മുഖ്യമന്ത്രി പിണറായി വിജയൻ,

ഇന്നിതാ സിപിഎമ്മിന്റെ എംഎൽഎയും നിയമസഭയിൽ ഭിന്നശേഷിക്കാരെ അവഹേളിക്കുന്നു.

പഞ്ച് ഡയലോഗുകൾ അടിക്കാനുള്ള ഈ വ്യഗ്രതയാണ് വിജയൻ മുതൽ ചിത്തരഞ്ജൻ വരെയുള്ള സിപിഎമ്മുകാരുടെ യഥാർത്ഥ പ്രശ്‌നം. കാരണം, വസ്തുതാപരമായ വാദങ്ങൾക്കല്ല, ഇത്തരം ഡയലോഗുകൾക്കും വീരസ്യം പറച്ചിലുകൾക്കുമാണ് കയ്യടി കിട്ടുക എന്നാണവർ ധരിച്ചു വച്ചിരിക്കുന്നത്, അഥവാ അങ്ങനെയാണ് അവരുടെ അണികളിൽ നിന്ന് ഇതുവരെയുള്ള അനുഭവം.

നാട് മാറുന്നതൊന്നും ഇവർ അറിയുന്നേയില്ല, ഇവർ സ്വയം അപരിഷ്കൃതരും അപ്രസക്തരുമാവുന്നതും അറിയുന്നില്ല.

ഇന്നലെ പ്രതിപക്ഷ എം.എൽ.എയുടെ ഉയരക്കുറവിനെയാണ് നിയമസഭയി​ൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്. 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷം നിയമസഭ ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ പ്രസംഗം. 'എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാൽ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വെച്ചല്ല അത്. ശരീരശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു'-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പു​തു​താ​യി നി​യ​മ സ​ഭ​യി​ലെ​ടു​ക്കേ​ണ്ട​വ​രു​ടെ അ​ള​വ്​ കോ​ല്​ കൂ​ടി മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്ന്​ ന​ജീ​ബ്​ കാ​ന്ത​പു​രം എം.​എ​ൽ.​എ ഫേ​സ്​​ബു​ക്​ പോ​സ്​​റ്റി​ൽ തു​റ​ന്ന​ടി​ച്ചു. പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവുകൂടി ഇനി പിണറായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരത്തിന്റെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm mlainsultingPP Chitharanjandifferently abled peoplelatest news
News Summary - CPM MLA makes insulting remarks against differently-abled people
Next Story