Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാവ്​പിഴ’യിൽ സി.പി.എം...

നാവ്​പിഴ’യിൽ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റിന്​ അതൃപ്​തി

text_fields
bookmark_border
നാവ്​പിഴ’യിൽ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റിന്​ അതൃപ്​തി
cancel

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ്​​ പ്രചരണത്തിനിടെ മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും സംഭവിച്ച ‘നാവ്​പിഴ’യിൽ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റിന്​ അതൃപ്​തി. എൽ.ഡി.എഫ്​ പ്രതീക്ഷ പുലർത്തുന്ന രണ്ട്​ മണ്ഡലങ്ങളുടെ ചുമതലയുളള മന്ത്രിമാർ അവധാനത പുലർത്തണം ആയിരുന്നുവെന്ന അഭിപ്രായമാണ്​ വെള്ളിയാഴ്​ച ചേർന്ന സംസ്ഥാന സെക്ര​േട്ടറിയറ്റിൽ ഉണ്ടായത്​. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരനുമായുള്ള പ്രസ്​താവനയുദ്ധത്തിനിടെയാണ്​. കടകംപള്ളി സുരേന്ദ്രൻറ കുമ്മനടി’ വിമർശം ഉണ്ടായത്​. വ്യക്​തിപരമായ ഇൗ വിമർശം ബി.ജെ.പി പ്രചരണ ആയുധമാക്കിയതോടെ സി.പി.എം സംസ്ഥാന ​േനതൃത്വവും ഇട​െപട്ടു. തുടർന്നാണ്​​ പ്രസ്​താവനയിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചത്​.

അരൂരിൽ ‘പൂതന’ വിമർശം വിവാദമായതോടെ മന്ത്രി ജി. സുധാകരൻ വിശദീകരണവുമായി എത്തിയിരുന്നു. സുധാകര​​െൻറ പരാമർശത്തേക്കാൾ ​കടകംപള്ളിയുടെ വിമർശമാണ്​ തിരിച്ചടിയായതെന്ന വിമർശം നേതൃത്വത്തിനുണ്ട്​. പൂതന വിമർശത്തിന്​ എതിരായ യു.ഡി.എഫ്​ പരാതിയിൽ തെരഞ്ഞെടുപ്പ്​ കമീഷൻ സുധാകരനെ കുറ്റ​െപടുത്താത്തത്​ അനുകൂലമായി. പക്ഷേ വട്ടിയൂർക്കാവിൽ മന്ത്രിക്ക്​ ഖേദം പ്രകടിപ്പിക്കാനിട വന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. രണ്ട്​ മണ്ഡലത്തിലും എൽ.ഡി.എഫ്​ വലിയ പ്രതീക്ഷ പുലർത്തുകയാണ്​. അതിനിടെയുണ്ടായ വിവാദം അത്​ സൃഷ്​ടിച്ചവർ തന്നെ പരിഹരിക്കണമെന്ന നിലപാടാണ്​ സി.പി.എമ്മിന്​.

അഞ്ച്​ മണ്ഡലങ്ങളിൽ വട്ടിയൂർക്കാവിലും അരൂരും സി.പി.എമ്മിന്​ വിജയസാധ്യതയുണ്ടെന്നാണ്​ നേതൃത്വത്തി​​െൻറ വിലയിരുത്തൽ. പാലയിലെ അപ്രതീക്ഷിത വിജയത്തി​​െൻറ ഗുണം ഉണ്ടാവും. അരൂരിൽ ക്രൈസ്​തവ സമുഹത്തി​​െൻറ ഭാഗത്ത്​ നിന്ന്​ അനുകൂല നിലപാട്​ സഹായകരമാവും. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ മുൻതൂക്കം നിലനിർത്താൻ പ്രചരണത്തിലെ മൂന്നാം ഘട്ടത്തിലും കഴിയുന്നു. മഞ്ചേശ്വരത്തിലും കോന്നിയിലും ബി.ജെ.പി വിജയിക്കാൻ സാധ്യതയില്ല. ലോക്​സഭാ തെരഞ്ഞെടുപ്പിൽ നിന്ന്​ വ്യത്യസ്​തമായി ശബരിമല ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയമാവില്ല. മഞ്ചേശ്വര​െത്ത സ്ഥാനാർത്ഥിയുടെ വിശ്വാസം ഉയർത്തിയുള്ള യു.ഡി.എഫി​​െൻറ പ്രചരണം ഏശില്ല. ശങ്കർ റൈ ക്ഷേത്രത്തിൽ പോകുന്നതിലും ശബരിമല ആചാരം സംബന്ധിച്ച അദ്ദേഹത്തി​​െൻറ പരാമർശത്തിലും തെറ്റില്ല. എൻ.എസ്​.എസ്​ നിലപാട്​ കടുപ്പിച്ചുവെങ്കിലും അതേ സ്വരത്തിൽ തിരിച്ച്​ പ്രതകരിക്കേണ്ടതില്ലെന്നാണ്​ നിലപാട്​. സി.പി.എമ്മിനെ ലക്ഷ്യംവെച്ചാണ്​ തെരഞ്ഞെടുപ്പ്​ കാലത്ത് നടത്തിയ ജി. സുകുമാരൻ നായരുടെ പ്രസംഗം. എന്നാൽ ഇത്​ സമുദായ അ​ംഗങ്ങൾക്കിടെ അതേതോതിൽ പ്രതിഫലിക്കുമോന്നതിൽ നേതൃത്വത്തിന്​ സംശയമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:g sudhakarankadakampally surendrancpm meeting
News Summary - CPM meeting
Next Story