സി.പി.എം നേതൃയോഗം 16നും 23നും
text_fieldsതിരുവനന്തപുരം: പി.കെ. ശശിക്കും കെ.ടി. ജലീലിനും എതിരായ ആരോപണങ്ങൾ ശക്തിപെടുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും സംസ്ഥാന സമിതിയും ചേരുന്നു. നിയമസഭ സമ്മേളനം ഇൗമാസം 27 ന് ആരംഭിക്കാനിരിക്കെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന രണ്ടു വിഷയങ്ങളും പരിഹരിക്കണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിലുണ്ട്. ഇൗമാസം 16ന് സെക്രേട്ടറിയറ്റും 23ന് സംസ്ഥാന സമിതിയുമാണ് ചേരുന്നത്.
ശബരിമല വിധിയെ തുടർന്നുള്ള രാഷ്ട്രീയ സ്ഥിതി അടക്കമാണ് ചർച്ച ചെയ്യുക എന്നാണ് നേതൃത്വത്തിെൻറ വിശദീകരണം. ശശിക്ക് എതിരെ ഡി.വൈ.എഫ്.െഎ പാലക്കാട് വനിതനേതാവ് നൽകിയ പീഡന പരാതി അന്വേഷിക്കാൻ നിയോഗിച്ച രണ്ടംഗ കമീഷെൻറ നടപടിക്രമങ്ങൾ മാസം പിന്നിട്ടിട്ടും പൂർത്തിയാക്കിയിട്ടില്ല. ഇതിനെതിരെ കടുത്ത ആക്ഷേപം പൊതുസമൂഹത്തിലും പാർട്ടിയിലെ ഒരു വിഭാഗത്തിനുമുണ്ട്.
ഒരു ഭാഗത്ത് സ്ത്രീ സുരക്ഷയെയും വ്യക്തികളുടെ അവകാശത്തെക്കുറിച്ചും എൽ.ഡി.എഫ് സർക്കാറും സി.പി.എമ്മും വാചാലമാണ്. പക്ഷേ, സ്വന്തം എം.എൽ.എക്ക് എതിരെ വനിതനേതാവ് ഉയർത്തിയ ആക്ഷേപത്തിൽ കണ്ണടയ്ക്കുെന്നന്നാണ് വിമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
