Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ. ശശി, ശബരിമല:...

പി.കെ. ശശി, ശബരിമല: സി.പി.എം നേതൃയോഗങ്ങൾക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
പി.കെ. ശശി, ശബരിമല: സി.പി.എം നേതൃയോഗങ്ങൾക്ക്​ ഇന്ന്​ തുടക്കം
cancel

തിരുവനന്തപുരം: ഡി.വൈ.എഫ്​.​െഎ പ്രവർത്തകയുടെ പീഡനപരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ അന്വേഷണ കമീഷൻ റിപ്പോർട്ടും ശബരിമല വിധിക്ക്​ ശേഷമുള്ള രാഷ്​ട്രീയ സാഹചര്യങ്ങളും വിലയിരുത്താൻ രണ്ടുദിവസത്തെ സി.പി.എം നേതൃയോഗത്തിന്​ വെള്ളിയാഴ്​ച തുടക്കം. പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവർ ഉൾപ്പെട്ട കമീഷനാണ്​ ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട്​ സമർപ്പിച്ചത്​. പരാതിക്കാരിയായ യുവതി, ആരോപണവിധേയൻ, പാലക്കാട്​ ജില്ല-സംസ്ഥാന ഡി.വൈ.എഫ്​.​െഎ നേതാക്കൾ എന്നിവരിൽനിന്ന്​ മൊഴിയെടുത്തിരുന്നു.

തനിക്കെതിരെ ഉണ്ടായത്​ ഗൂഢാലോചനയാണെന്ന്​ ശശി ആരോപിച്ചതോടെ അക്കാര്യവും കമീഷൻ അന്വേഷിച്ചു. പരാതി ഗൗരവമാണെന്ന വിലയിരുത്തലാണ്​ കമീഷനുള്ളത്​ എന്നാണ്​ സൂചന. നടപടിയെടുക്കണമെന്നത്​ അടക്കമുള്ള ശിപാർശയും കമീഷൻ മുന്നോട്ടുവെക്കുന്നു. എന്നാൽ, ശശിയുടെ പരാതിയിലും നടപടിക്ക്​ ശിപാർശയുണ്ടെന്നാണ്​ സൂചന. ശശി​െക്കതിരായ നടപടിയുടെ സ്വഭാവം എന്തായിരിക്കണമെന്നത്​ സി.പി.എം നേതൃത്വത്തിന്​ വെല്ലുവിളിയാണ്​. തെരഞ്ഞെടുത്ത എല്ലാ പദവികളിൽനിന്നും​ ഒഴിവാക്കണമെന്ന അഭിപ്രായവും സസ്​പെൻഡ്​ ചെയ്യണമെന്ന ആവശ്യവും പാലക്കാട്​ ഒരു വിഭാഗത്തിനുണ്ട്​.

എന്നാൽ, പാർട്ടിയിൽനിന്ന്​ പുറത്താക്കിയാൽ എം.എൽ.എ എന്ന നിലയിൽ നിയമസഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കുന്നതുൾപ്പെ​െട സി.പി.എമ്മിന്​ പ്രായോഗിക പ്രശ്​നവും ഉണ്ട്​. ശക്തമായ നടപടിക്ക്​ മുതിർന്നില്ലെങ്കിൽ, പരാതിക്കാരി നിയമനടപടി സ്വീകരിച്ചാൽ സി.പി.എം കുടുങ്ങും. ഇൗ സാഹചര്യത്തെ സമവായത്തിലൂടെ പരിഹരിക്കാനാവും ശ്രമം. ശബരിമല വിഷയത്തിൽ എൽ.ഡി.എഫ്​ എടുത്ത പ്രചാരണപരിപാടിക്ക്​ പുറമെ സി.പി.എം നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന​ും രണ്ടുദിവസത്തെ കമ്മിറ്റി രൂപം നൽകും. വിധി വന്നയുടൻതന്നെ അത്​ വരാനുണ്ടായ സാഹചര്യം തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളുമായും വിളിച്ച്​ ധരിപ്പിക്കണമായിരുന്നെന്ന വിമർശനം കഴിഞ്ഞ സംസ്ഥാന സെക്ര​േട്ടറിയറ്റിൽ ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspk sasicpm meetingSabarimala News
News Summary - cpm meeting today-kerala news
Next Story