Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നു -കെ.എം. ഷാജി

text_fields
bookmark_border
ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നു -കെ.എം. ഷാജി
cancel
camera_alt

കെ.എം. ഷാജി (ഫൽ ചിത്രം)

മലപ്പുറം: ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ശ്രമിക്കുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. എസ്.പിയായിരുന്ന സുജിത് ദാസിനെ കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം പെരുപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ള ജില്ലയായി മലപ്പുറത്തെ മാറ്റിയത് പൊലീസ് തലപ്പത്തുള്ളവരും പിണറായിയും ചേർന്നാണെന്നും കെ.എം ഷാജി ആരോപിച്ചു.

മോഹൻദാസിനെ പിന്തുടർന്നാൽ എത്രമാത്രം ഭീകര അജണ്ടകൾ വെച്ചു പുലർത്തുന്ന പിണറായി വിജയന്‍റെ കൈകാരനാണെന്ന് അറിയാൻ സാധിക്കും.

ക്രിമിനൽ ജില്ല എന്ന കണക്ക് ഉണ്ടാക്കിയത് സുജിത് ആണ്. ഈ നാടിനെ ആർ.എസ്.എസിന് കൂട്ടിക്കൊടുക്കുന്ന അജിത് അല്ലേ എന്നും ആർ.എസ്.എസിന് വിടുപണി എടുക്കുന്ന മോഹൻ ദാസ് അല്ലേ എന്നും ഷാജി ചോദിച്ചു. ഇന്ത്യ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ടൂർ പോയ പിണറായിയെ ആർക്കാണ് വിലയുള്ളതെന്നും കെ.എം ഷാജി ചോദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM Malappuram district secretary is trying to implement RSS agenda - K.M. Shaji
Next Story