മുഖ്യമന്ത്രിക്ക് പ്രതിരോധം ഉയർത്താൻ സി.പി.എം
text_fieldsതിരുവനന്തപുരം: പൊലീസ് അതിക്രമത്തിൽ രാഷ്ട്രീയ മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രിക്കും സർക്കാറിനും പ്രതിരോധമുയർത്താൻ സി.പി.എം. പ്രതിപക്ഷ, മാധ്യമ വിമർശനത്തിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് ആലോചന. മുഖ്യമന്ത്രിക്കെതിരായ വിമർശനത്തെ മാധ്യമ അജണ്ടയിൽ കെട്ടും, പൊലീസ് അതിക്രമത്തിൽ സ്വീകരിച്ച നടപടി പൊതുസമൂഹത്തിൽ വിശദീകരിക്കും; തീരുമാനം സി.പി.എം നേതൃയോഗത്തിലുണ്ടാകും.
സർക്കാറിനെ അസ്ഥിരമാക്കാൻ പ്രതിപക്ഷവും ചില മാധ്യമ സ്ഥാപനങ്ങളും ശ്രമിക്കുെന്നന്ന ആക്ഷേപമാണ് സി.പി.എമ്മിൽ. പൊലീസ് അതിക്രമത്തിൽ ആഭ്യന്തര വകുപ്പ് നടപടി എടുത്തിട്ടും മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് ചില കേന്ദ്രങ്ങളിൽനിന്ന് വിമർശനമുയരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമെന്നാണ് ആേക്ഷപം. എല്ലാ സർക്കാറുകളുടെ കാലത്തും പൊലീസ് അതിക്രമം ഉണ്ടാകാറുണ്ട്. പക്ഷേ, മുഖ്യമന്ത്രിയെ മാത്രം കടന്നാക്രമിക്കുന്നതിനു പിന്നിൽ ഗൂഢോേദ്ദശ്യമാണെന്ന വാദമാണ് പിണറായിയുമായി അടുപ്പമുള്ളവർക്ക്. ഇനിയും ഇക്കാര്യത്തിൽ മൗനം പുലർത്തേണ്ടതില്ലെന്ന അഭിപ്രായം നേതാക്കളിൽ ഒരു വിഭാഗത്തിനുണ്ട്.
പാർട്ടി നേതാക്കളും ചില മന്ത്രിമാരും പുലർത്തുന്ന മൗനം അവസാനിപ്പിക്കണമെന്ന അഭിപ്രായവും അവർക്കുണ്ട്. അതിനാൽ, കഴിഞ്ഞ രണ്ടു വർഷത്തിനിടെ പൊലീസ് വീഴ്ചകളിൽ എടുത്ത നടപടി പൊതുസമൂഹത്തിൽ വിശദീകരിക്കുന്നതിനെ കുറിച്ചാണ് നേതൃത്വം ആലോചിക്കുന്നത്. ഒപ്പം, വിമർശിക്കുന്നവരെയും മാധ്യമങ്ങളെയും അതേ നാണയത്തിൽ നേരിട്ട് പ്രതിരോധത്തിലാഴ്ത്തുക എന്ന തന്ത്രത്തിലേക്കാണ് സി.പി.എം നീങ്ങുന്നത്. എടത്തല സംഭവത്തിന് മുസ്ലിം തീവ്രവാദം മുഖം നൽകിയ മുഖ്യമന്ത്രിതന്നെ ഇതിന് തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
