വ്യാജ ലോട്ടറി നിർമിച്ച് വിൽപന നടത്തിയ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം പിടിയിൽ
text_fieldsബൈജുഖാൻ
പുനലൂർ: സംസ്ഥാന സർക്കാറിന്റെ കഴിഞ്ഞ ക്രിസ്മസ്-പുതുവർഷ ബംമ്പർ ടിക്കറ്റ് വ്യാജമായി നിർമിച്ച് വിറ്റ സി.പി.എം നേതാവ് അറസ്റ്റിൽ. പുനലൂർ റ്റി.ബി ജങ്ഷനിൽ കുഴിയിൽ വീട്ടിൽ ബൈജുഖാൻ (38) ആണ് പിടിയിലായത്. സി.പി.എം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗമാണ്. ഒറിജിനൽ ലോട്ടറി ടിക്കറ്റിന്റെ കളർ പ്രിന്റ് എടുത്തായിരുന്നു തട്ടിപ്പ്.
680 ടിക്കറ്റാണ് ഏജൻസിയിൽ നിന്ന് ബൈജുഖാൻ വാങ്ങിയത്. ഇയാളിൽനിന്ന് വാങ്ങിക്കൊണ്ടുപോയ ടിക്കറ്റുകളിൽ സമ്മാനം അടിച്ചതിനെ തുടർന്ന് ഉടമകൾ അടിമാലി, പാലക്കാട് ഭാഗത്തുള്ള ലോട്ടറി കടകളിലെത്തിച്ച് സമ്മാനം ആവശ്യപ്പെട്ടു. ടിക്കറ്റിൽ സംശയം തോന്നിയ ഈ കടക്കാർ ടിക്കറ്റിലുണ്ടായിരുന്ന പുനലൂരിലുള്ള ഏൻസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളത്തരം വെളിച്ചത്തായത്.പ്രതിയെ പുനലൂർ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

