കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.പി.എം നേതാവിന്റെ മകന് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥിരം നിയമനത്തിന് നീക്കമെന്ന്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കായികവിഭാഗത്തില്‍ സി.പി.എം നേതാവിന്റെ മകന് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥിരം നിയമനത്തിന് നീക്കമെന്ന് ആരോപണം. ആലപ്പുഴക്കാരനായ സി.പി.എം നേതാവിന്റെ മകന് സര്‍വകലാശാലയില്‍ സ്ഥിരം നിയമനത്തിന് മന്ത്രി ശിപാര്‍ശ ചെയ്തതിനാല്‍ ഒന്നാം റാങ്ക് നല്‍കിയെന്നും സര്‍വകലാശാലയില്‍ നിലവിലില്ലാത്ത തസ്തികയിലാണ് സ്ഥിരം നിയമന നീക്കമെന്നും മുസ്ലിം ലീഗ് പ്രതിനിധികളായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിച്ചു. നിയമനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിന്‍ഡിക്കേറ്റ് യോഗത്തില്‍ എതിര്‍ക്കുമെന്നും ലീഗ് പ്രതിനിധിയായ അംഗം ഡോ. പി. റഷീദ് അഹമ്മദ് വ്യക്തമാക്കി.
അസോസിയേറ്റ് പ്രഫസര്‍ക്ക് തുല്യമായ തസ്തികയില്‍ നിയമനത്തിന് സംവരണ മാനദണ്ഡങ്ങള്‍പോലും പാലിച്ചിട്ടില്ലെന്നും സഹ ഉദ്യോഗാർഥികളുടെ പ്രവൃത്തി പരിചയവും അധികയോഗ്യതയും പരിഗണിച്ചില്ലെന്നും ലീഗ് അംഗങ്ങള്‍ ആരോപിച്ചു. 2022 നവംബറിലാണ് നിയമന വിജ്ഞാപനമിറങ്ങിയത്. ആ ഘട്ടത്തില്‍തന്നെ ഇത്തരമൊരു തസ്തിക സര്‍വകലാശാലയില്‍ ഇല്ലെന്ന വാദമുയര്‍ന്നിരുന്നു.
ശനിയാഴ്ച നടന്ന നിയമന അഭിമുഖത്തില്‍ നാല് ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. ഇതില്‍ മൂന്നുപേര്‍ സി.പി.എം അനുഭാവികളായിരുന്നു. ഇവരില്‍ ആലപ്പുഴക്കാരന് ഒന്നാം റാങ്ക് നല്‍കുകയായിരുന്നു. ഒന്നാം റാങ്ക് ലഭിച്ച ആലപ്പുഴക്കാരന്റെ ഗവേഷക മാര്‍ഗദര്‍ശിയായിരുന്നു സെലക്ഷന് കമ്മിറ്റിയിലെ ഒരംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

