വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ കോണ്ഗ്രസിനെ എതിർക്കും -എം.വി. ഗോവിന്ദന്
text_fieldsആലപ്പുഴ: രാഹുൽ ഗാന്ധിയുടെ അയോഗ്യത മൂലം വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ കോണ്ഗ്രസിനെ എതിർക്കുന്ന നിലപാട് ആയിരിക്കും സി.പി.എം സ്വീകരിക്കുകയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമത ബുക്സ് പ്രസിദ്ധീകരിക്കുന്ന ഹസ്രത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ആലപ്പുഴയിൽ പ്രകാശനം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദൻ പറഞ്ഞു.
ഏത് പാർട്ടി, ഏത് നേതാവ് എന്ന് നോക്കിയല്ല സി.പി.എം പ്രവർത്തിക്കുന്നത്. സി.പി.എമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസ് അല്ല, ബി.ജെ.പി ആണ്. ജനാധിപത്യ വിരുദ്ധത കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രം അവർ പ്രതികരിക്കുന്നു.
ലക്ഷദ്വീപ് എം.പി യുടെ അയോഗ്യത കോൺഗ്രസിന് പ്രശ്നമല്ല. മനീഷ് സിസോദിയ, കവിത എന്നിവർക്ക് എതിരായ നിലപാടിൽ കോൺഗ്രസിന് പ്രതിഷേധമില്ല. രാഹുലിന്റെ അയോഗ്യത മാത്രമാണ് കോൺഗ്രസിന് പ്രശ്നം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

