‘സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം, മകള്‍ പറയുന്നിടത്ത് തന്നെ അടക്കണം’ -ലോറൻസിന്റെ വിഡിയോയുമായി മകൾ
text_fieldsകൊച്ചി: സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് തന്നെ അടക്കണമെന്നും അച്ഛൻ പറയുന്ന വിഡിയോ തന്റെ പക്കലുണ്ടെന്ന അവകാശവാദവുമായി അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മകൾ സുജാത. 2022 ഫെബ്രുവരി 25നാണ് എം.എം. ലോറന്‍സ് പറഞ്ഞതിന്റെ വിഡിയോ ആണിതെന്നും ഇപ്പോഴാണ് കണ്ടെടുത്തതെന്നും ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രസ്തുത വിഡിയോ മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഇവർ പ്രദർശിപ്പിച്ചു. സ്വര്‍ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് തന്നെ അടക്കണമെന്നുമാണ് എം.എം. ലോറന്‍സിന്റേതെന്ന പേരില്‍ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ പറയുന്നത്.
എം.എം. ലോറന്‍സിന്റെ മരണത്തിന് പിന്നാലെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്നതിനെതിരേ മകള്‍ ആശ ലോറന്‍സ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആശയും സുജാതയും ഇതിനെതിരേ ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി ഈ അപ്പീലുകള്‍ തള്ളി. മതിയായ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കാന്‍ മകന്‍ സജീവന്‍ തീരുമാനിച്ചതെന്ന് കണ്ടെത്തിയാണ് ഹൈകോടതി ഇരുവരുടെയും ഹര്‍ജികള്‍ തള്ളിയത്.
തങ്ങളോട് ചോദിക്കാതെയാണ് പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള തീരുമാനം പാര്‍ട്ടി എടുത്തതെന്നും ഈ വിഡിയോ തെളിവായി കണക്കാക്കണമെന്ന് കാണിച്ച് ഹൈകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകിയെന്നും സുജാത പറഞ്ഞു. മെഡിക്കൽ കോളജിൽ നടന്ന ഹിയറിങ്ങിലും തന്റെ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ തെളിവില്ലാത്തതിനാൽ സ്വീകരിച്ചില്ലെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

