Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം നേതാവ് എം.എ. അലിയാർ നിര്യാതനായി

text_fields
bookmark_border
MA Aliyar
cancel

കായംകുളം: സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് അംഗവും ആലപ്പുഴ ജില്ല സഹകരണ സ്പിന്നിങ് മിൽ ചെയർമാനുമായ പത്തിയൂർ മാടവനയിൽ എം.എ. അലിയാർ (63) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലായിരുന്നു. സി.െഎ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്, മധ്യകേരള വാണിജ്യ വ്യവസായ തൊഴിലാളി യൂണിയൻ (സി.െഎ.ടി.യു) സെക്രട്ടറിയും കശുവണ്ടി തൊഴിലാളി യൂണിയൻ താലൂക്ക് പ്രസിഡന്‍റുമായിരുന്നു.

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം പത്തിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കായംകുളം ഏരിയ സെക്രട്ടറി, ദേശാഭിമാനി ഏരിയ ലേഖകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ഷെമി (പുല്ലുകുളങ്ങര സഹകരണ ബാങ്ക്), ഷെറിൻ. മരുമക്കൾ: റിയാസ് (സൗദി), മുജീബ് റഹ്മാൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM leader MA Aliyar passed away
Next Story