യുവതി കാറിടിച്ച് മരിച്ച സംഭവത്തിൽ സി.പി.എം നേതാവ് അറസ്റ്റിൽ
text_fieldsജലീൽ
ആലങ്ങാട്: ആലുവ-പറവൂർ റൂട്ടിൽ മാളികംപീടികയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി കാറിടിച്ച് മരിച്ച സംഭവത്തിൽ സി.പി.എം നേതാവ് അറസ്റ്റിലായി. ആലുവ തായിക്കാട്ടുകര ചേന്നോത്ത് വീട്ടിൽ മഹാരാജ ജലീൽ എന്ന സി.കെ. ജലീലാണ് ആലങ്ങാട് പൊലീസിെൻറ പിടിയിലായത്. സി.പി.എം ചൂർണിക്കര ലോക്കൽ കമ്മിറ്റി അംഗവും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറിയുമാണ് പ്രതി.
ഇയാളെ ആലുവ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പറവൂർ പെരുവാരം പുന്നക്കാട്ടിൽ സിേൻറായുടെ ഭാര്യ സുവർണ ഏലിയാസാണ് (32) കാറിടിച്ച് മരിച്ചത്. രാജഗിരി ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ രാത്രി 7.30ഓടെ ആലുവ-പറവൂർ റോഡിൽ മാളികംപീടികക്ക് സമീപമായിരുന്നു അപകടം. ഉടൻ നാട്ടുകാർ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാർ നിർത്തിയില്ല. ഇന്നോവയാണെന്ന് സൂചന ലഭിച്ചിരുന്നു.
സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അപകടദിവസം പൊലീസ് വാഹനം കണ്ടെത്തിയിരുന്നു. കാർ നമ്പർ സി.യു 7777 ആണെന്ന് കണ്ടെത്തി വീട്ടിൽചെന്ന പൊലീസിനോട് സംഭവം നിഷേധിച്ചിരുന്നു. ഫോറൻസിക് പരിശോധനയിൽ ഇന്നോവയുടെ മുൻവശം പൊളിഞ്ഞതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

