Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട്​...

കുട്ടനാട്​ സി.പി.എമ്മിലെ തർക്കം: സമവായ നീക്കം പാളി

text_fields
bookmark_border
cpm
cancel

കു​ട്ട​നാ​ട്​: സി.​പി.​എം ജി​ല്ല നേ​തൃ​ത്വ​ത്തി​ന്റെ സ​മ​വാ​യ നീ​ക്ക​ത്തെ വെ​ല്ലു​വി​ളി​ച്ച് പാ​ർ​ട്ടി​യി​ൽ ഒ​രു​വി​ഭാ​ഗം. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ജി​ല്ല സെ​ക്ര​ട്ട​റി​യും പ​ങ്കെ​ടു​ത്ത യോ​ഗം ന​ട​പ​ടി​ക്കു നി​ർ​ദേ​ശി​ച്ച​യാ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​ക സം​ഘ​ട​ന​യു​ടെ ശി​ൽ​പ​ശാ​ല സ​മ​വാ​യ നീ​ക്ക​ത്തി​ന്​ പി​ന്നാ​ലെ സം​ഘ​ടി​പ്പി​ച്ച​താ​ണ് വെ​ല്ലു​വി​ളി​യാ​യ​ത്. പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ കൂ​ട്ട​രാ​ജി ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​ടി​യ കു​ട്ട​നാ​ട് ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജി​ല്ല നേ​തൃ​ത്വം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം (പു.​ക.​സ) കു​ട്ട​നാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​മ​ങ്ക​രി​യി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

പാ​ർ​ട്ടി​യി​ലെ ത​ല​വ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ രാ​ജി​ക്ക്​ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​വ​രു​ടെ പ്ര​ധാ​നാ​വ​ശ്യം പു.​ക.​സ ഏ​രി​യ സെ​ക്ര​ട്ട​റി​യെ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു. പു.​ക.​സ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ലോ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ലോ ഇ​ല്ലാ​ത്ത​യാ​ളെ​യാ​ണ്​ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഒ​ത്താ​ശ​യോ​ടെ പു.​ക.​സ​യു​ടെ ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ത​ല​വ​ടി നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ 40ഓ​ളം അം​ഗ​ങ്ങ​ൾ രാ​ജി​വെ​ച്ച​ത്.

പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഏ​രി​യ ക​മ്മി​റ്റി ഇ​ദ്ദേ​ഹ​ത്തെ നേ​തൃ​സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​ണ്ടാ​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​കു​ന്ന വി​ധ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ദ്ദേ​ഹം ബി.​ഡി.​ജെ.​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ഇ​പ്പോ​ഴും തു​ട​രു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. സി.​പി.​എ​മ്മി​ൽ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​ണ് ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttanad
News Summary - cpm kuttanad area committee infight
Next Story