സി.പി.എം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം. കേളപ്പന് നിര്യാതനായി
text_fieldsകോഴിക്കോട്: സി.പി.എം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന് (93) നിര്യാതനായി. പുലര്‍ച്ചെ മൂന്നരക്ക ് വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായിരുന്ന അദ്ദേഹം ദീര്‍ഘകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു.
പണിക്കോട്ടി എന്ന പേരില്‍ നിരവധി നാടന്‍ പാട്ടുകളും സാഹിത്യരചനയും നിര്‍വ്വഹിച്ചു. ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്കി. കര്‍ഷക തൊഴിലാളി യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വടകര നഗരസഭാ കൗണ്‍സിലര്‍, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മൃതദേഹം 12 മണിവരെ വടകര ടൗൺ ഹാളിലും രണ്ട് മണിവരെ പണിക്കോട്ടി ഐക്യകേരള കലാ സമിതിയിലും പൊതുദർശനത്തിന് വെക്കും. വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.