Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിലക്കിയിട്ടും...

വിലക്കിയിട്ടും അണികളെത്തി; കോവിഡ്​ മാനദണ്ഡം 'കടലിലെറിഞ്ഞ്'​ സി.പി.എം പൊതുസമ്മേളനം

text_fields
bookmark_border
cpm kozhikode 13122
cancel
camera_alt

സി.പി.എം കോഴിക്കോട് ജില്ല സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തിനു കോഴിക്കോട് കടപ്പുറത്ത്​ എത്തിയ പ്രവർത്തകർ

കോ​ഴി​ക്കോ​ട്​: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ച കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ​ത​​ന്നെ കാ​റ്റി​ൽ​പ​റ​ന്നു. സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബീ​ച്ചി​ൽ ന​ട​ന്ന പൊ​തു​സ​​മ്മേ​ള​ന​ത്തി​ലാ​ണ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും അ​ണി​ക​ളും 'ക​ട​ലി​ലെ​റി​ഞ്ഞ​ത്​'. പൊ​തു​യോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​വ​ശ്യ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​​മ്പോ​ൾ ശാ​രീ​രി​ക അ​ക​ല​മ​ട​ക്കം പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വും ന​ട​പ്പാ​യി​ല്ല. ഒ​മി​ക്രോ​ൺ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക​ട​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച്​ റാ​ലി​യു​ണ്ടാ​കി​ല്ലെ​ന്ന്​ ജി​ല്ല നേ​തൃ​ത്വം നേ​ര​ത്തേ അ​റി​യി​ച്ച​താ​ണ്. ഓ​ൺ​ലൈ​ൻ വ​ഴി വീ​ടു​ക​ളി​ലും നാ​ട്ടി​ൻ​പു​റ​​ത്തെ​യും ന​ഗ​ര​ങ്ങ​ളി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും പി​ണ​റാ​യി വി​ജ​യ​ന്‍റെ ഉ​ദ്​​ഘാ​ട​ന​പ്ര​സം​ഗ​മ​ട​ക്കം സ​മ്മേ​ള​ന​ന​ട​പ​ടി​ക​ൾ കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, ആ​രും വ​രേ​ണ്ട​തി​ല്ലെ​ന്ന്​ അ​റി​യി​ച്ചി​ട്ടും 3000ത്തി​ലേ​റെ ക​സേ​ര​ക​ൾ നി​ര​ത്തി​യി​ട്ടി​രു​ന്നു​വെ​ന്ന​താ​ണ്​ കൗ​തു​കം. പ്ര​​ത്യേ​കം ഏ​ർ​പ്പാ​ടാ​ക്കി​യ ബ​സു​ക​ളി​ലു​ൾ​പ്പെ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്. പൊ​തു​സ​​മ്മേ​ള​ന​വേ​ദി​യാ​യ ഫ്രീ​ഡം സ്ക്വ​യ​റി​ൽ അ​ക​ലം പാ​ലി​ച്ചാ​ണ്​ ഇ​രി​പ്പി​ട​ങ്ങ​ളൊ​രു​ക്കി​യ​ത്. സ​ദ​സ്സി​ലെ മു​ൻ​നി​ര​യി​ൽ സ​മ്മേ​ള​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള ക​സേ​ര​ക​ളും അ​ക​ലം പാ​ലി​ച്ചാ​ണ്​ നി​ര​ത്തി​യ​ത്. എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ക്ര​മീ​ക​രി​ച്ച സ്ഥ​ല​ത്ത്​ ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നാ​യി​ല്ല.

മാ​സ്ക്​ കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​ട​പ്പു​റ​ത്തി​ന​രി​കി​ൽ വേ​ലി​കെ​ട്ടി തി​രി​ച്ച ഭാ​ഗ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യു​​ടെ പ്ര​സം​ഗം കേ​ൾ​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ്​ തി​ങ്ങി​ക്കൂ​ടി​യ​ത്. ഇ​വി​ടെ​യും എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ലം​ഘി​ക്ക​പ്പെ​ട്ടു.

ലീ​ഗി​നെ​തി​രെ മൗ​നം​പാ​ലി​ച്ച്​ പി​ണ​റാ​യി

കോ​ഴി​ക്കോ​ട്​: വ​ഖ​ഫ്​ സം​ര​ക്ഷ​ണ​റാ​ലി​യി​ൽ മു​സ്​​ലിം ലീ​ഗ്​ ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ അ​തേ വേ​ദി​യി​ൽ മൗ​നം​പാ​ലി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബീ​ച്ചി​ൽ ന​ട​ന്ന പൊ​തു​സ​​മ്മേ​ള​ന​ത്തി​ലാ​ണ്​ പി​ണ​റാ​യി ലീ​ഗി​നെ വെ​റു​തെ വി​ട്ട​ത്. മു​സ്​​ലിം ലീ​ഗ്​ മ​ലീ​മ​സ​മാ​ക്കി​യ വേ​ദി​യി​ലാ​ണ്​ ഈ ​പ​രി​പാ​ടി ന​ട​ക്കു​ന്ന​തെ​ന്ന്​ സ്വാ​ഗ​ത​പ്ര​സം​ഗ​ക​നാ​യ എ. ​പ്ര​ദീ​പ്​ കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി ലീ​ഗ്​ എ​ന്ന വാ​ക്കു​പോ​ലും ഉ​ച്ച​രി​ച്ചി​ല്ല. പൂ​ർ​വി​ക നേ​താ​ക്ക​ളി​ലൂ​ടെ കൈ​മാ​റി​വ​ന്ന രാ​ഷ്​​ട്രീ​യ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ കേ​​ന്ദ്ര മു​ശാ​വ​റ​യു​ടെ ​തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ചും പി​ണ​റാ​യി പ്ര​തി​ക​രി​ച്ചി​ല്ല. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എ​ള​മ​രം ക​രീം എം.​പി, എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ, എം.​എ​ൽ.​എ​മാ​രാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, കാ​ന​ത്തി​ൽ ജ​മീ​ല, കെ.​എം. സ​ച്ചി​ൻ​ദേ​വ്, മേ​യ​ർ ബീ​ന ഫി​ലി​പ്, ഒ​ഡെ​പെ​ക് ചെ​യ​ർ​മാ​ൻ കെ.​പി. അ​നി​ൽ​കു​മാ​ർ, എ. ​പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19cpm
News Summary - cpm kozhikode district conference covid norms violated
Next Story