വി.എൻ. വാസവൻ സി.പി.എം കോട്ടയം ജില്ല സെക്രട്ടറിയായി തുടരും
text_fieldsകോട്ടയം: സി.പി.എം ജില്ല സെക്രട്ടറിയായി വി.എൻ. വാസവൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് പുതുമുഖങ്ങൾ ഉൾപ്പെടെ 37 അംഗ ജില്ല കമ്മിറ്റിയെയും കോട്ടയത്ത് നടന്ന ജില്ല സമ്മേളനം തെരഞ്ഞെടുത്തു. എസ്.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ്, ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി പി.എൻ. ബിനു, മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി തങ്കമ്മ ജോർജ്കുട്ടി, ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി കെ.എന്‍. വേണുഗോപാൽ, ചങ്ങനാശ്ശേരി എരിയ സെക്രട്ടറി കെ.സി. ജോസഫ് എന്നിവരാണ് പുതിയതായി എത്തിയത്. പൂഞ്ഞാറിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തോൽവിയുടെ പേരിൽ നടപടിക്ക് വിധേയനായ വി.പി. ഇബ്രാഹിമിനെ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. അച്ചടക്കനടപടിക്ക് വിധേയനായ ആളെ വീണ്ടും ഉൾപ്പെടുത്തിയത് വിവാദത്തിനും തുടക്കമിട്ടിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിെൻറ ജനകീയതയാണ് ഒൗദ്യോഗികപക്ഷം ചൂണ്ടിക്കാട്ടുന്നത്.
എതിർപ്പ് ഉയരുമെന്ന് കണ്ടതിനെത്തുടർന്ന് എരിയ കമ്മിറ്റിയിലേക്ക് മത്സരിച്ച് തോറ്റ ചിലരെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽനിന്ന് നേതൃത്വം പിന്മാറി. മത്സരത്തിനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിർദേശിച്ചു. ഇതോടെ ഇവരില്ലാതെ പാനൽ അവതരിപ്പിക്കുകയും െഎകകണ്േഠ്യന അംഗീകരിക്കുകയുമായിരുന്നു. നിലവിലെ 33 അംഗ ജില്ല കമ്മിറ്റി 37 ആക്കി ഉയർത്തി.
പ്രായാധിക്യത്തെ തുടര്‍ന്ന് വി.ആർ. ഭാസ്കരനെയും പുതുപ്പള്ളിയിൽനിന്നുള്ള കെ.സി. ജോസഫിനെയും ഒഴിവാക്കി. എന്നാൽ, പുതുപ്പള്ളി എരിയ കമ്മിറ്റി തെരഞ്ഞെടുപ്പിൽ വി.എൻ. വാസവെൻറ അടുപ്പക്കാരനുമായ മുന്‍ ഏരിയ സെക്രട്ടറി ഇ.എസ്. സാബു പരാജയപ്പെട്ടതിെൻറ പ്രതികാരമായാണ് ജോസഫിനെ ഒഴിവാക്കിയതെന്ന് ഒരുവിഭാഗം ആക്ഷേപം ഉയർത്തുന്നുണ്ട്.പാമ്പാടി സ്വദേശിയായ വി.എൻ. വാസവൻ തുടർച്ചയായ രണ്ടാംതവണയാണ് ജില്ല സെക്രട്ടറിയാകുന്നത്. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കെപ്പട്ടതിനെ തുടർന്ന് കെ.ജെ. തോമസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് കഴിഞ്ഞ സമ്മേളനത്തിൽ സെക്രട്ടറിയാകുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിലൂെട പൊതുപ്രവർത്തനരംഗത്ത് സജീവമായ വാസവൻ 2006ൽ കോട്ടയത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
