സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിൽ വി.എസിന് വിമർശനം
text_fieldsകോട്ടയം: സി.പി.എം ജില്ലാ പ്രതിനിധി സമ്മേളത്തിൽ മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദനെതിരെ വിമര്‍ശനം. സമ്മേളനത്തിെൻറ രണ്ടാംദിനത്തിലെ ഗ്രൂപ്പ് ചര്‍ച്ചയിലായിരുന്നു പ്രതിനിധികള്‍ വി.എസിനെതിരെ രംഗത്ത് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പ്രചാരണത്തിനെത്തിയ വി.എസ് എൽ.ഡി.എഫ് സ്ഥാനാര്‍ഥിയോട് അസഹിഷ്ണുതയോടെ പെരുമാറി. സ്ഥാനാര്‍ഥിക്ക് മുഖം കൊടുക്കാന്‍പോലും തയ്യാറായില്ല.ഇത് തോൽവിക്ക് മുഖ്യകാരണമായി. പൊതുജനങ്ങൾക്കിടയിൽ ഇത് സ്ഥാനാർഥിയുടെ വിലയിടിച്ചു. സാധാരണ പ്രവര്‍ത്തകരുടെ ആവേശത്തെയും ഇത് ബാധിച്ചു. ഇതോടെ പ്രചാരണത്തിൽഎൽ.ഡി.എഫ് സ്ഥാനാർഥി ഏറെ പിന്നോക്കുംപോയി.
വി.എസിെൻറ പെരുമാറ്റം പി.സി.ജോർജ് പ്രചാരണത്തിൽ ഉപയോഗിച്ചെന്നും പൂഞ്ഞാറിൽനിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും കോട്ടയത്തും പൂഞ്ഞാറിലും ജയസാധ്യത കുറഞ്ഞവരെ മല്‍സരിപ്പിച്ചതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. നേതൃത്വം കെട്ടിയിറക്കിയവരെ മല്‍സരിപ്പിച്ചതാണ് എൽ.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച പണം നഷ്ടമാകാൻകാരണം. പാര്‍ട്ടി ചിഹ്നത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചിരുന്നുവെങ്കില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായിരുന്നു ഇത്. കടുത്തുരുത്തിയിൽ വോെട്ടടുപ്പിനുമുമ്പ് തന്നെ തോറ്റ സ്ഥിതിയായിരുന്നു. കടുത്തുരുത്തിയിൽ വിവേകത്തോടെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ സംസ്ഥാനനേതൃത്വത്തിനായില്ല. പ്രവർത്തകരുടെ വികാരവും ഉൾക്കൊണ്ടില്ല.കോട്ടയത്ത് വേണ്ടത്ര പഠനം നടത്താതെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. താഴേക്കിടയിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും വികാരവും മനസ്സിലാക്കാതെ സംസ്ഥാനനേതൃത്വം ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തലുകളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
