Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പെണ്ണുപിടിയനാ പുതിയ സി.പി.എം ലോക്കൽ സെക്രട്ടറി, അയാൾ പീഡിപ്പിക്കുന്ന വിഡിയോ ഉണ്ട്, വേണമെങ്കിൽ ചാനലിന് തരാം’ -പാർട്ടി സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിനിധികൾ

text_fields
bookmark_border
‘പെണ്ണുപിടിയനാ പുതിയ സി.പി.എം ലോക്കൽ സെക്രട്ടറി,  അയാൾ പീഡിപ്പിക്കുന്ന വിഡിയോ ഉണ്ട്, വേണമെങ്കിൽ ചാനലിന് തരാം’ -പാർട്ടി സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിനിധികൾ
cancel
camera_alt

സി.പി.എം കുലശേഖരപുരം ലോക്കൽ സമ്മേളനത്തിനിടെ ഭാരവാഹികൾക്കെതിരെ സംസാരിക്കുന്ന പ്രവർത്തകൾ (ചാനൽ ദൃശ്യങ്ങളിൽനിന്നുള്ള ചിത്രം)

കരുനാഗപ്പള്ളി: സി.പി.എം കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കൽ സമ്മേളനത്തിൽ ഭാരവാഹികളായി ​തെരഞ്ഞെടുക്കപ്പെട്ടവർക്കെതി​െര ഗുരുതര ആരോപണങ്ങളുമായി സമ്മേളന പ്രതിനിധികൾ. പീഡനക്കേസ് പ്രതിയെ സി.പി.എം ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്നും ഇയാൾ പെണ്ണിനെ പീഡിപ്പിക്കുന്ന വിഡിയോ തങ്ങളു​ടെ ​കൈകളിൽ ഉണ്ടെന്നും വേണമെങ്കിൽ ചാനലുകൾക്ക് നൽകാമെന്നും പാർട്ടി അംഗങ്ങൾ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞു.

‘പെണ്ണുപിടിയനാ അയാൾ. അയാൾ പെണ്ണിനെ പീഡിപ്പിക്കുന്ന വിഡിയോ ഞങ്ങളുടെ കൈയിലുണ്ട്. ചാനലുകൾക്ക് വേണമെങ്കിൽ തരാം. അയാളെ ഇപ്പോൾ ലോക്കൽ സെക്രട്ടറിയാക്കി. അയാൾ ആള് ശരിയല്ല’ -പ്രവർത്തകർ പറഞ്ഞു.

അതിനിടെ, സമ്മേളനത്തിൽ നിരീക്ഷകരായി എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന പ്രതിനിധികൾ പൂട്ടിയിട്ടു. പീഡനക്കേസ് പ്രതിയെ ഭാരവാഹിയാക്കിയതിൽ പ്രതിഷേധിച്ചാണ് നീക്കം. സംസ്ഥാന കമ്മിറ്റിയു​ടെ നിർദേശപ്രകാരമായിരുന്നു .പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുൻ രാജ്യസഭാംഗം ബി. സോമപ്രസാദ്, കെ രാജഗോപാൽ തുടങ്ങിയവർ സമ്മേളനത്തിയത്. ഇവരെയാണ് പൂട്ടിയിട്ടത്. ഏറെ നേരത്തിന് ശേഷം ഇവരെ തുറന്നുവിട്ടെ​ങ്കിലും വാഹനം സി.പി.എം പ്രവര്‍ത്തകര്‍ നടുറോഡിൽ തടഞ്ഞു. മുന്നിൽ കിടന്നാണ് പ്രവർത്തകർ വാഹനം തടഞ്ഞത്. ജില്ല സെക്രട്ടറിയേറ്റ് അംഗം ആയ രാധാമണിയെ പിന്‍വാതിലൂടെ പ്രവര്‍ത്തകര്‍ പുറത്തിറക്കി. നാലര മണിക്കൂറോളം നേതാക്കളെ പൂട്ടിയിട്ടു.

സംഘർഷം ഉടലെടുത്തത് നേരത്തെനിർത്തിവെച്ച സമ്മേളനം പുനസംഘടിപ്പിച്ചപ്പോൾ

വിഭാഗീയതയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് നിർത്തിവെച്ച സി.പി.എം കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കൽ ലോക്കൽ സമ്മേളനമാണ് ഇന്ന് നടന്നത്. ആരോപണ വിധേയരായ രണ്ടുപേരെ ലോക്കൽ സെക്രട്ടറിമാർ ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

ഡിസംബർ രണ്ടിന് ആരംഭിക്കുന്ന ഏരിയാസമ്മേളനത്തിനു മുന്നോടിയായാണ് ലോക്കൽ സമ്മേളനം ഇപ്പോൾ സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്താനാണ് സംസ്ഥാന നേതൃത്വം തീര​ുമാനിച്ചത്. ഇതുപ്രകാരം സമ്മേളനത്തിനെത്തിയ നേതാക്കളെയാണ് പൂട്ടിയിട്ടത്.

പി.ആർ വസന്തനെ അനുകൂലിക്കുന്ന എച്ച്.എ. സലാം, ഉണ്ണികൃഷ്ണ പിള്ള എന്നിവരെയാണ് കുലശേഖരപുരം സൗത്ത്, കുലശേഖരപുരം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായി തെരഞ്ഞെടുത്തതായി അറിയിച്ചത്. സ്ത്രീ പീഡന കേസിൽ ഉൾപ്പെടെ പ്രതികളായ ആളുകളെ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചത്.

പുറത്തിറങ്ങിയ സംസ്ഥാന നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെക്കുകയും ഇവരുടെ വാഹനത്തിനു മുന്നിൽ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ഇരുപ്പു ഉറപ്പിക്കുകയും ചെയ്തു. ഇത്രയേറെ പ്രശ്നങ്ങള്‍ രൂക്ഷമായിട്ടും പൊലീസ് സ്ഥലത്ത് എത്തിയില്ല. സംഭവം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ ആക്രമിക്കാനും ശ്രമമുണ്ടായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cpm karunagappally local conference conflict
Next Story