Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​കെ....

കെ.​കെ. രാ​ഗേ​ഷി​നെ​തി​രെ സൈ​ബ​ർ പ​ട, പ്ര​തി​രോ​ധം

text_fields
bookmark_border
കെ.​കെ. രാ​ഗേ​ഷി​നെ​തി​രെ സൈ​ബ​ർ പ​ട, പ്ര​തി​രോ​ധം
cancel

ക​ണ്ണൂ​ർ: സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വി​മ​ർ​ശ​ന പെ​രു​മ​ഴ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ൽ പാ​ർ​ട്ടി​ക്കു​ണ്ടാ​യ തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ തു​ട​ങ്ങി​യ വി​മ​ർ​ശ​ന​മാ​ണ്​ പ​ര​കോ​ടി​യി​ലെ​ത്തി​യ​ത്. പ​രാ​ജ​യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ജി​ല്ല സെ​ക്ര​ട്ട​റി​ക്കാ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വി​ന് ഇ​ദ്ദേ​ഹ​ത്തെ മാ​റ്റു​ക മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മെ​ന്നു​മു​ള്ള നി​ല​ക്കാ​ണ് വി​മ​ർ​ശ​ന​ങ്ങ​ളേ​റെ​യും.

സൈ​ബ​റാ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​രോ​ധ​വു​മാ​യി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. സം​സ്ഥാ​ന സ​മി​തി​യം​ഗം എ.​എ​ൻ. ഷം​സീ​ർ, ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ് എം.​എ​ൽ.​എ, സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കാ​രാ​യി രാ​ജ​ൻ എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​രാ​ണ് രാ​ഗേ​ഷി​ന് പ്ര​തി​രോ​ധം തീ​ർ​ത്ത് രം​ഗ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​രു​ടെ പോ​സ്റ്റി​നു​ള്ള ക​മ​ന്റു​ക​ളി​ലേ​റെ​യും രാ​ഗേ​ഷി​ന് എ​തി​രാ​ണ്.

അ​തേ​സ​മ​യം, പ​രാ​ജ​യ ഉ​ത്ത​ര​വാ​ദി​ത്തം രാ​ഗേ​ഷി​ന് അ​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും ആ​​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എം.​എ​ൽ.​എ​മാ​രാ​യ ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും രം​ഗ​ത്തു​ണ്ട്.

നെ​റി​കെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്തി സ​ഖാ​ക്ക​ൾ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നാ​ണ് എ.​എ​ൻ. ഷം​സീ​ർ സ​മൂ​ഹ​മാ​ധ്യ​മ കു​റി​പ്പി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ ത​ക​ർ​ക്കാ​നോ​ങ്ങി​യാ​ൽ തീ​യാ​വ​ണ​മെ​ന്നും കാ​ട്ടു​തീ​യാ​വേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് കാ​രാ​യി രാ​ജ​ന്റെ മു​ന്ന​റി​യി​പ്പ്. പാ​ർ​ട്ടി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ ആ​ദ്യം ജി​ല്ല സെ​ക്ര​ട്ട​റി​യെ എ​ന്ന​താ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നാ​ണ് സ​നോ​ജി​ന്റെ പോ​സ്റ്റ്.

പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ഉ​ൾ​പ്പെ​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​ക്ക് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്ത​ലും ച​ർ​ച്ച​യാ​ണ്. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും രാ​ഗേ​ഷി​ന് ‘അ​നു​കൂ​ല’​മാ​യി വ​ന്ന​ത്.

ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രി​ലും പി.​കെ. ശ്യാ​മ​ള​യെ​യും ടി.​ഐ. മ​ധു​സൂ​ദ​ന​നെ​യും മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച് ജി​ല്ല ക​മ്മി​റ്റി​ക​ളി​ൽ എ​തി​ർ​പ്പു​ണ്ടാ​യ​താ​ണെ​ന്നും അ​തെ​ല്ലാം മ​റി​ക​ട​ന്നാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​തെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. പി​ണ​റാ​യി​യോ​ടും എം.​വി. ഗോ​വി​ന്ദ​നോ​ടും ചോ​ദി​ച്ചാ​ണ് ര​ണ്ടി​ട​ത്തും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് കെ.​കെ. രാ​ഗേ​ഷ് നി​ർ​ദേ​ശി​ച്ച​തെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur cpmCPMKK RageshSocial Media
News Summary - CPM Kannur District Secretary KK Ragesh Faces Social Media Backlash Over Poll Defeat
Next Story