Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാജയഭാരം ആര് ഏറ്റെടുക്കും, ശാസനയോ ഒത്തുതീർപ്പോ? സി.പി.എം കണ്ണൂർ വിശാല ജില്ല സമിതി യോഗത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
പരാജയഭാരം ആര് ഏറ്റെടുക്കും, ശാസനയോ ഒത്തുതീർപ്പോ?
cancel

കണ്ണൂർ: തളിപ്പറമ്പിലും പയ്യന്നൂരിലും ഉണ്ടായ കനത്ത തിരിച്ചടിക്ക് ആരാണ് ഉത്തരവാദി. ധർമടത്തും മട്ടന്നൂരിലും എങ്ങനെ വോട്ട് ചോർന്നു. കണ്ണൂരിലെ സ്ഥാനാർഥി നിർണയത്തിൽ പിഴച്ചത് സംസ്ഥാന നേതൃത്വത്തിനോ അതോ ജില്ല ഘടകത്തിനോ... സംസ്ഥാനമാകെ ഉയർന്ന ഇത്തരം ചോദ്യങ്ങൾ ഞായറാഴ്ച തുടങ്ങുന്ന സി.പി.എം കണ്ണൂർ വിശാല ജില്ല സമിതിയിലും ചർച്ചയാകും.

തളിപ്പറമ്പിലും പയ്യന്നൂരിലും ഉണ്ടായ സ്ഥാനാർഥി നിർണയ പാളിച്ചയുടെ പേരിൽകൂടിയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിശാല സംസ്ഥാന സമിതിയിൽ ശാസനയുണ്ടായത്. എങ്കിൽ അതേ വിഷയം കണ്ണൂർ വിശാല സമിതിയിലും ചർച്ചയാവുമ്പോൾ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ ശാസിക്കുമോയെന്നതും പ്രധാനമാണ്.

എ.കെ.ജി ഹാളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലാണ് വിശാല സമിതി ചേരുന്നത്. രാവിലെ 10ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുക്കുന്നുണ്ട്. ജില്ല കമ്മിറ്റി അംഗങ്ങളും ഏരിയ സെക്രട്ടറിമാരും വര്‍ഗ ബഹുജന സംഘടന ഭാരവാഹികളുമടക്കം 156 പ്രതിനിധികളും ഉപരി കമ്മിറ്റികളില്‍നിന്ന് 11 പേരുമാണ് പങ്കെടുക്കുന്നത്.

എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കിയതാണ് പരാജയകാരണമെന്നതാണ് ചർച്ചയിൽ ഉയരുക. പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നെന്ന വി. കുഞ്ഞികൃഷ്ണന്റെ ആരോപണം വകവെക്കാതെയാണ് ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിച്ചത്. ഫണ്ട് തട്ടിപ്പ് നടന്നുവെന്നാണ് അണികൾ വിശ്വസിച്ചത്. പാർട്ടിക്കോട്ടയിൽ ആദ്യമായി യു.ഡി.ഫ് ബാനറിൽ വി. കുഞ്ഞികൃഷ്ണൻ ജയിച്ചതും അങ്ങനെതന്നെ.

മട്ടന്നൂരിലും ധർമടത്തും ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവും ചർച്ചയാവും. പിണറായിയും എം.വി. ഗോവിന്ദനും ഉണ്ടായിരിക്കെ എത്രപേർ ഇതെല്ലാം ഉന്നയിക്കുമെന്നതും നിർണായകമാണ്. സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുതായി എത്തിയ പി. ജയരാജനും തളിപ്പറമ്പിൽ തഴഞ്ഞ ശേഷം ക്ഷണിതാവായി എത്തിയ എൻ. സുകന്യയും യോഗത്തിലുണ്ട്.

---

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM Faces Internal Flak Kannur
Next Story