Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തില്‍ ബി.ജെ.പിക്ക് തണല്‍ നല്‍കി വളര്‍ത്തുന്നത് സി.പി.എമ്മാണെന്ന് തെളിഞ്ഞു -മുല്ലപ്പള്ളി

text_fields
bookmark_border
കേരളത്തില്‍ ബി.ജെ.പിക്ക് തണല്‍ നല്‍കി വളര്‍ത്തുന്നത് സി.പി.എമ്മാണെന്ന് തെളിഞ്ഞു -മുല്ലപ്പള്ളി
cancel

കോട്ടയം: കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സി.പി.എം-ബി.ജെ.പി ധാരണയുണ്ടാക്കിയെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്‍റെത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ ബി.ജെ.പിക്ക് തണല്‍ നല്‍കി വളര്‍ത്തുന്നത് സി.പി.എമ്മാണ്. സി.പി.എം-ബി.ജെ.പി അന്തര്‍ധാരയെപ്പറ്റി താന്‍ ഇതുവരെ പറഞ്ഞ വസ്തുതകള്‍ക്ക് അടിവരയിടുന്ന ഗൗരവമേറിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആര്‍.എസ്.എസ് നേതാവ് തന്നെ നടത്തിയിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തില്ലങ്കേരി മോഡല്‍ അടക്കമുള്ള വോട്ട് കച്ചവടത്തെപ്പറ്റി ഇതുവരെ പറഞ്ഞതെല്ലാം ശരിയാണെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പാമ്പാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. രാജ്യത്ത് ഫാഷിസത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. പുതിയ കേരളം സ്വപ്‌നം കണ്ട് അധികാരത്തില്‍ എത്തിയ ഉമ്മന്‍ചാണ്ടി എക്കാലത്തും നാട് അനുസ്മരിക്കുന്ന വികസനനേട്ടങ്ങളാണ് കേരളത്തിന് സമ്മാനിച്ചത്.

കേരളത്തില്‍ വികസന രാഷ്ട്രീയ മുഖം ആരംഭിച്ചത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ കാലത്ത് മാത്രമാണ്. സമസ്ത മേഖലകളിലും ദുരിതം മാത്രം ബാക്കിയാക്കിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ദ്വിമുഖപോരാട്ടമാണ് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ നടത്തുന്നത്. നിയമസഭയില്‍ 50ന്‍റെ നിറവിലെത്തിയ പകരം വയ്ക്കാനില്ലാത്ത നേതാവായ ഉമ്മന്‍ചാണ്ടിക്ക് ചരിത്രവിജയം നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM is cultivating the BJP in Kerala - Mullappally
Next Story