സ്വർണക്കടത്തു കേസ് പ്രതിയുടെ കാറിൽ സഞ്ചരിച്ചത് പാർട്ടി അന്വേഷിക്കും -കോടിയേരി
text_fieldsകൊയിലാണ്ടി (കോഴിക്കോട്): ജനജാഗ്രത യാത്രക്കിടെ കൊടുവള്ളിയിൽ സ്വർണക്കടത്തു കേസിലെ പ്രതിയുടെ ആഡംബര കാറിൽ സഞ്ചരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് ജാഥാ ലീഡർകൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തു കേസിലെ പ്രതിയായ കാരാട്ട് ഫൈസലിെൻറ ആഡംബര കാറിൽ കോടിയേരിയെ ആനയിച്ചതാണ് വിവാദമായത്.
കാർ ആരുടേതെന്ന് ആ സമയം അറിയുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. പ്രാദേശിക പാർട്ടി നേതൃത്വമാണ് കാർ ഒരുക്കിയത്. ഹവാലക്കാരുമായി ബന്ധമുള്ളവരെ മന്ത്രിമാരും ജില്ല പ്രസിഡൻറുമാരുമൊക്കെ ആക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്നും കോടിയേരി പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കായൽ കൈയേറ്റത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ അദ്ദേഹത്തിന് സ്വാഭാവിക നീതി ലഭിക്കുമെന്നും ധൃതിപ്പെട്ടു തീരുമാനമെടുക്കില്ലെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
