Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിന്...

സി.പി.എമ്മിന് കോട്ടക്കലിലും കൊണ്ടോട്ടിയിലും വനിത സ്ഥാനാർഥികൾ

text_fields
bookmark_border
സി.പി.എമ്മിന് കോട്ടക്കലിലും കൊണ്ടോട്ടിയിലും വനിത സ്ഥാനാർഥികൾ
cancel

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ര​ണ്ടി​ട​ങ്ങ‍ളി​ൽ കൂ​ടി എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി. കോ​ട്ട​ക്ക​ൽ, കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. കൊ​ണ്ടോ​ട്ടി​യി​ൽ ഡോ. ​പി. ജി​ജി​യും കോ​ട്ട​ക്ക​ലി​ൽ പ്രീ​തി കോ​ഞ്ച​ത്തും സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക​ളാ​കും. ഇ​തോ​ടെ ജി​ല്ല​യി​ൽ 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ 14 ഇ​ട​ത്തും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി. താ​നൂ​രി​ൽ നി​ന്ന് വി. ​അ​ബ്ദു​റ​ഹ്മാ​ൻ തി​രൂ​രി​ലേ​ക്ക് മാ​റി​യ​തോ​ടെ താ​നൂ​രി​ൽ പ​ക​രം ആ​ളെ ക​ണ്ടെ​ത്തേ​ണ്ടി വ​രും. വ​ള്ളി​ക്കു​ന്നി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ 11 ഇ​ട​ത്ത് സി.​പി​എ​മ്മും മൂ​ന്നി​ട​ത്ത് സി.​പി.​ഐ​യും ഓ​രോ സീ​റ്റു​ക​ളി​ൽ എ​ൻ.​സി.​പി.​എ​സും ഐ.​എ​ൻ.​എ​ല്ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

സി.​പി.​എം മ​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും മ​ഹി​ള അ​സോ. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​ണ് ഡോ. ​പി. ജി​ജി . ക​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ണും എ​സ്‌​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വു​മാ​യി​രു​ന്നു. കോ​ട്ട​ക്ക​ലി​ൽ മ​ത്സ​രി​ക്കു​ന്ന പ്രീ​തി കോ​ഞ്ച​ത്ത് പ്ര​വാ​സി സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും പ്ര​വാ​സി വ​നി​ത കു​ടും​ബ​വേ​ദി​യു​ടെ സം​സ്ഥാ​ന ക​ണ്‍വീ​ന​റു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionWomen CandidateCPMLegislative Assembly Election
News Summary - CPM has women candidates in Kottakkal and Kondotty.
Next Story