കണ്ണൂരിൽ സി.പി.എമ്മിന് 65,550 അംഗങ്ങൾ
text_fieldsസി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ നടത്തിയ വിളംബര ഘോഷയാത്ര
കണ്ണൂർ: ജില്ലയിൽ സി.പി.എമ്മിന് അംഗങ്ങളടെ എണ്ണത്തിൽ വർധന. മൂന്നു വർഷംകൊണ്ട് 3862 അംഗങ്ങളുടെ വർധനയാണുണ്ടായത്. ഇതോടെ ജില്ലയിലെ മൊത്തം അംഗങ്ങളുടെ എണ്ണം 65,550 ആയി. 4421 ബ്രാഞ്ചുകളിലും 249 ലോക്കല്‍ കമ്മിറ്റികളിലും 18 ഏരിയ കമ്മിറ്റികളിലുമായാണ് ഇത്രയും അംഗങ്ങൾ. മൂന്നു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 174 ബ്രാഞ്ചുകളും ആറു ലോക്കല്‍ കമ്മിറ്റികളും വർധിച്ചു. മൂന്നു വർഷത്തിനിടെ ഏഴു പ്രധാന വര്‍ഗ ബഹുജന സംഘടനകളിലായി 1,36,275 അംഗങ്ങളുടെ വർധനയുമുണ്ടായി. ബഹുജനസംഘടന അംഗബലം ഇപ്പോള്‍ 29,51,370 ആയതായും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാംഗങ്ങളും ഉള്ളതും കണ്ണൂരിലാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയുടെ പരിധിയിൽ വരുന്ന മൂന്നു മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ. കഴിഞ്ഞ നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലേറെ വോട്ട് നേടാൻ പാർട്ടിക്ക് കഴിഞ്ഞു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വേറൊരു രീതിയിലാണ് വോട്ടു ചെയ്തത്. മൂന്നു പാർലമെന്റ് മണ്ഡലങ്ങളിൽ പാർട്ടി പരാജയപ്പെടാൻ രാഷ്ട്രീയപരവും സംഘടനാപരവുമായ പാളിച്ചകൾ ഉണ്ടായെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

