Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിന്‍റെ...

സി.പി.എമ്മിന്‍റെ നുണപ്രചരണങ്ങൾ വിലപ്പോകില്ല: ഉമ്മൻ ചാണ്ടി

text_fields
bookmark_border
സി.പി.എമ്മിന്‍റെ നുണപ്രചരണങ്ങൾ വിലപ്പോകില്ല: ഉമ്മൻ ചാണ്ടി
cancel

കോട്ടയം: താൽകാലിക നേട്ടത്തിനു വേണ്ടി അവസരം പോലെ സി.പി.എം നടത്തുന്ന നുണപ്രചരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാറിന്‍റെ വികസന വിരുദ്ധ നിലപാടിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കോട്ടയത്ത് നടത്തിയ ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്‍റെ വികസനത്തിൽ രാഷ്ടീയം മാത്രം കണ്ട് വിലങ്ങുതടിയാവരുത്. തിരുവഞ്ചൂർ മണ്ഡഡലത്തിൽ കൊണ്ടുവന്ന ഒരു പദ്ധതിയും നടത്താൻ അനുവദിക്കില്ലന്ന് ചിലരൊക്കെ പ്രതിജ്ഞ എടുത്ത കാര്യം കോട്ടയത്തെ ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം മണ്ഡലത്തിൽ തുടങ്ങിവെച്ച 17 വൻകിട പദ്ധതികളടക്കം ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നത് കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen chandythiruvanchoor radhakrishnanFake campaignCPM
News Summary - CPM Fake campaign not accept Kottayam People says Oommen chandy
Next Story