തിരുവനന്തപുരത്ത് സി.പി.എമ്മിന് വിമത ഭീഷണി; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് മത്സരിക്കും
text_fieldsകെ. ശ്രീകണ്ഠൻ
തിരുവനന്തപുരം: കോർപറേഷൻ ഉള്ളൂർ വാർഡിലും സി.പി.എമ്മിന് വിമതൻ. സി.പി.എം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫും ആയിരുന്ന കെ. ശ്രീകണ്ഠനാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. കോർപറേഷനിൽ അടക്കം തിരുവനന്തപുരത്ത് സി.പി.എമ്മിന് വെല്ലുവിളിയായി നിരവധി പേർ വിമതരായി മത്സരരംഗത്തുണ്ട്. ചെമ്പഴന്തി, വാഴോട്ടു കോണം വാർഡുകളിൽ ഇപ്പോൾ തന്നെ വിമതർ സജീവപ്രചാരണവുമായി രംഗത്തുണ്ട്.
ഉള്ളൂരിൽ തനിക്ക് ഉറപ്പായിരുന്ന സീറ്റാണ് ഇപ്പോൾ ഒരു അറിയിപ്പും കൂടാതെ മാറ്റിയതതെന്നും കടകം പള്ളി സുരേന്ദ്രനാണ് പിന്നിലെന്നും കെ. ശ്രീകണ്ഠൻ പറഞ്ഞു. പാർട്ടിയെ നശിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന ഇവരെ നേതൃത്വം തിരുത്തണമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. എന്തായാലും മത്സരരംഗത്തുതന്നെയുണ്ട്. മാറാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയ പാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപശബ്ദം ഉണ്ടാകുമെന്നാണ് ഉള്ളൂരിലെ സി.പി.എമ്മിന്റെ വിമത സ്ഥാനാർഥിയെ കുറിച്ചുള്ള ശിവൻകുട്ടിയുടെ പ്രതികരണം. അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോ കുന്നില്ല. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101സ്ഥാനാർഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകും. പക്ഷേ ബി.ജെ.പിയിൽ ഉള്ളത് പോലുള്ള കെടുതിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ചെമ്പഴന്തി വാർഡിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കഴക്കൂട്ടം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ആനി അശോകനാണ് വിമത സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത്. തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണം കടകംപള്ളി സുരേന്ദ്രന്‍റെ ഇടപെടലെന്നാണ് ആനി വെളിപ്പെടുത്തിയത്. ഇത് കൂടാതെ വട്ടിയൂർക്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറി കെ.വി. മോഹനനാണ് വാഴോട്ടുകോണത്ത് വിമതനായി മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

