Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം തന്‍റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു -ഷാഫി പറമ്പിൽ

text_fields
bookmark_border
സ്ത്രീകളുടെ വോട്ട് ഏറ്റവും കൂടുതൽ ലഭിക്കുക തനിക്ക്
സി.പി.എം തന്‍റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു -ഷാഫി പറമ്പിൽ
cancel

വടകര: വടകരയിൽ പരാജയം ഉറപ്പായ സി.പി.എം തന്‍റെ പേര് പോലും വർഗീയമായി ചിത്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. തന്‍റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി.

രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സി.പി.എമ്മും ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.

ഈ തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് ഏറ്റവും കൂടുതൽ ലഭിക്കുന്നത് തനിക്കായിരിക്കും. സൈബർ അധിക്ഷേപ പരാതിയിൽ പ്രതികളാക്കപ്പെട്ട കോൺഗ്രസ്- ലീഗ് പ്രവർത്തകരെ ന്യായീകരിക്കാൻ താനില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM even portrayed its own name as communal - Shafi Parambil
Next Story