Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം, സി.പി.​െഎ...

സി.പി.എം, സി.പി.​െഎ നേതൃയോഗം ഇന്നു മുതൽ

text_fields
bookmark_border
സി.പി.എം, സി.പി.​െഎ നേതൃയോഗം ഇന്നു മുതൽ
cancel

തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തി​െൻറയും ടി.പി. സെൻകുമാർ കേസ് വിധിയുടെയും മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ  വിഷയത്തിൽ മുന്നണിയിലും സർക്കാറിലും സി.പി.െഎയുമായുള്ള ഭിന്നതയുടെയും പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തെ സി.പി.എം സംസ്ഥാന നേതൃയോഗം ചൊവ്വാഴ്ച മുതൽ. ഇതേ വിഷയങ്ങൾ ചർച്ച ചെയ്യാനായി മൂന്നു ദിവസത്തെ സി.പി.െഎ നേതൃയോഗങ്ങൾ ബുധനാഴ്ച മുതലും  ആരംഭിക്കുകയാണ്. സർക്കാറി​െൻറയും എൽ.ഡി.എഫി​െൻറയും പ്രതിച്ഛായ എക്കാലത്തെയും ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുകയും മുന്നണി  ബന്ധംതന്നെ വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇരുപാർട്ടികളുടെയും നേതൃേയാഗങ്ങൾ.

കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങാണ് സി.പി.എം യോഗങ്ങളുടെ മുഖ്യഅജണ്ട. ചൊവ്വാഴ്ച സംസ്ഥാന സെക്രേട്ടറിയറ്റും ബുധൻ, വ്യാഴം  ദിവസങ്ങളിൽ സംസ്ഥാന സമിതിയും ചേരും. സ്വജനപക്ഷപാത ആരോപണങ്ങളിൽ മന്ത്രി സ്ഥാനമൊഴിഞ്ഞ ഇ.പി. ജയരാജനും പി.കെ. ശ്രീമതി എം.പിയും കേന്ദ്ര കമ്മിറ്റിയിൽനിന്ന് താക്കീത് ഏറ്റുവാങ്ങേണ്ടി വന്നതി​െൻറ റിപ്പോർട്ടിങ് നടക്കും. എന്നാൽ, എം.എം. മണിയുടെ സ്ത്രീകൾെക്കതിരായ പരാമർശമാവും സംസ്ഥാന സെക്രേട്ടറിയറ്റി​െൻറ പ്രധാന പരിഗണനെക്കത്തുക. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിയെ തള്ളിപ്പറഞ്ഞ് സർക്കാറിനും പാർട്ടിക്കും ഏറ്റ പരിക്ക് കുറക്കാൻ ശ്രമം നടത്തി.

മണിയുടേത് ‘നാടൻ’ പ്രതികരണമാണെന്ന ആവരണം നൽകി പ്രശ്നം തണുപ്പിക്കാനുള്ള ശ്രമവുമുണ്ട്. മണിയുടെ പരാമർശം അനുചിതമെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. സെക്രേട്ടറിയറ്റ് യോഗത്തിൽ ത​െൻറ ഭാഗം മണി വിശദീകരിക്കും. തുടർന്നാവും നിലപാട് സ്വീകരിക്കുക. അതേസമയം, മണിക്ക് വിമർശനം അല്ലാതെ മറ്റു നടപടിയൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. െസൻകുമാറിന് അനുകൂലമായ കോടതി വിധിയും മൂന്നാർ വിഷയത്തിലെ സി.പി.െഎ-മുഖ്യമന്ത്രി തർക്കവും സി.പി.എം നേതൃത്വം പരിഗണിക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpi
News Summary - cpm cpi meetings
Next Story