Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനന്തവാടിയിൽ സി.പി.എം-സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി

text_fields
bookmark_border
മാനന്തവാടിയിൽ സി.പി.എം-സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി
cancel

വയനാട്: മാനന്താവാടിയിൽ സി.പി.എം- സി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി നിരവധി പേർക്ക് പരിക്ക്. മാനന്താവാടിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ സി.പി.ഐ പ്രവർത്തകർ നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇവരെ തടയാനെത്തിയ പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു.

എൽ.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. വൻകിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരുടെ മാത്രം കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് നഗരസഭ വിവേചനം കാണിക്കുന്നെന്നാണ് സി.പി.ഐ ആരോപണം. ഇരുവിഭാഗവും ടൗണിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ പരിസരത്ത് തടിച്ചു കൂടിയിരുന്നു. മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cpm cpi clash in manthavady
Next Story