Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആവളയിൽ സി.പി.എം - സി.പി.ഐ സംഘർഷം
cancel

ആവളയിൽ സി.പി.എം - സി.പി.ഐ സംഘർഷം

text_fields
bookmark_border

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ആവളയിൽ സി.പി.എം - സി.പി.ഐ പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ സി.പി.എം പ്രവർത്തകരായ പീടികയുള്ളതിൽ പ്രമോദ് (50) സായന്ത് കേളിക (22 ) എന്നിവർക്ക് പരുക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സി.പി.ഐ പ്രവർത്തകരായ അഖിൽ കേളോത്ത്, കെ.എം. ലിനീഷ് എന്നിവർക്കും പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്ര​വേശിപ്പിച്ചു.

പന്നിമുക്ക് - ആവള റോഡ് നിർമാണ പ്രവൃത്തി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് മഠത്തിൽ മുക്കിൽ സി.പി.ഐ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധ സമരത്തിനിടെയാണ് സംഘർഷമുണ്ടായത്. റോഡ് ഉപരോധം ചോദ്യം ചെയ്ത സി.പി.എം പ്രവർത്തകരെ സി.പി.ഐക്കാർ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. മുന്നറിയിപ്പില്ലാതെ സമരം നടത്തിയത് നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കിയെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.

റോഡ് പ്രവൃത്തി മുടങ്ങിക്കിടക്കുന്നതുകാരണം രണ്ടുവർഷത്തോളമായി ആളുകൾ പ്രയാസപ്പെടുകയാണ്. ഇത് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് സമരം നടത്തിയതെന്ന് സി.പി.ഐ ചൂണ്ടിക്കാണിക്കുന്നു. എൽ.ഡി.എഫിൽ സി.പി.ഐക്ക് പ്രസിഡന്റ് പദമുള്ള പഞ്ചായത്താണ് ചെറുവണ്ണൂർ. ഇവിടെ ഘടക കക്ഷികൾ തമ്മിലുണ്ടായ സംഘർഷം വേഗം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM-CPI clash in Avala, two injured
Next Story