Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം; സി.പി.എം കൗൺസിലർ പിന്തുണക്കും

text_fields
bookmark_border
cochin corporation
cancel

എറണാകുളം: കൊച്ചി കോർപറേഷനിലെ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം. കലക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയെന്ന് പ്രതിപക്ഷ നേതാവ് ആ​ന്‍റണി കു​രീ​ത്ത​റ അറിയിച്ചു. ടൗൺ പ്ലാനിങ് സ്ഥിരം സമിതിയിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, കോർപറേഷനിലെ സി.പി.എം കൗൺസിലറായ എം.എച്ച്.എം അഷ്റഫ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് എം.എച്ച്.എം അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു. കോർപറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അഷ്റഫ് ആരോപിച്ചു.

ടൗൺ പ്ലാനിങ് സ്ഥിരം സമിതിയിൽ പരിഗണന കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്ന് എം.എച്ച്.എം അഷ്റഫ് ജനുവരിയിൽ രാജിവെച്ചിരുന്നു. മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി മുൻ അംഗമായ അഷ്റഫ് കോർപറേഷൻ ആറാം ഡിവിഷനിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ആ​കെ 74 അം​ഗ കോ​ർ​പ​റേ​ഷ​നി​ൽ സി.​പി.​എം അം​ഗ​ത്തി​ന്‍റെ രാ​ജി​യോ​ടെ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്​ ക​ക്ഷി​നി​ല 33-33 ആ​യി. മു​സ്​​ലിം​ലീ​ഗ് വി​മ​ത​നാ​യ ടി.​കെ. അ​ഷ​റ​ഫും സ്വ​ത​ന്ത്ര​ൻ ജെ. ​സ​നി​ൽ​മോ​നും ന​ൽ​കി​യ പി​ന്തു​ണ​യി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫി​ലെ അ​ഡ്വ. എം. ​അ​നി​ൽ​കു​മാ​ർ ​മേ​യ​റാ​യ​ത്. ബി.​ജെ.​പി​ക്ക്​ അ​ഞ്ച്​ അം​ഗ​ങ്ങ​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM councillor joins UDF in cochin corporation; Will support the no-confidence motion
Next Story