Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുത്ത്​ താഴേത്തട്ടിലേക്കും; ജില്ലകളിലും ഉടച്ചുവാർക്കൽ

text_fields
bookmark_border
നേ​തൃ​മാ​റ്റ​ങ്ങ​ൾ​ക്കും സാ​ധ്യ​ത
തിരുത്ത്​ താഴേത്തട്ടിലേക്കും; ജില്ലകളിലും ഉടച്ചുവാർക്കൽ
cancel


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​ക്ക്​ പി​ന്നാ​ലെ തെ​റ്റു​തി​രു​ത്ത​ൽ താ​ഴേ​ത്ത​ട്ടി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ സി.​പി.​എം. വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യു​ടെ മാ​തൃ​ക​യി​ൽ ന​ട​ക്കു​ന്ന വി​ശാ​ല ജി​ല്ല സ​മി​തി​ക​ൾ കേ​വ​ലം റി​പ്പോ​ർ​ട്ടി​ങ്ങി​ന​പ്പു​റം ആ​ഴ​ത്തി​ലു​ള്ള തി​രു​ത്ത​ൽ വേ​ദി​ക​ളാ​കു​മെ​ന്ന്​ ഉ​റ​പ്പാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ ശാ​സി​ക്കു​ക​യും സെ​ക്ര​ട്ട​റി​യേ​റ്റ്​ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല ജി​ല്ല​ക​ളി​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ സ്​​ഥാ​ന​ച​ല​ന​ങ്ങ​ള​ട​ക്കം സ​മ​ഗ്ര ഉ​ട​ച്ചു​വാ​ർ​ക്ക​ലു​ക​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.

എം.​എ​ൽ.​എ​യാ​യ ശേ​ഷ​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി വി. ​ജോ​യി​ക്ക്​ ചു​മ​ത​ല ന​ൽ​കി​യ​തി​നെ വി​ശാ​ല സ​മി​തി​യി​ൽ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി വി​മ​ർ​ശി​ച്ചി​രു​ന്നു. ജി. ​സു​ധാ​ക​ര​ൻ വി​ഷ​യം കൈ​കാ​ര്യം ചെ​യ്​​ത​തി​ൽ ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​ക്ക്​ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന വി​മ​ർ​ശ​ന​വും പാ​ർ​ട്ടി​യി​ലു​ണ്ട്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ലൊ​ഴി​കെ മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം സി.​പി.​എം ശ​ക്​​തി കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട​താ​യി പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. ഇ​തി​ന്‍റെ കാ​ര​ണം ഓ​രോ ജി​ല്ല​യും പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും.

സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ളു​ള്ള ജി​ല്ല​ക​ളി​ൽ അ​ഴി​ച്ചു​പ​ണി അ​നി​വാ​ര്യ​മാ​ണെ​ന്ന്​ പാ​ർ​ട്ടി കാ​ണു​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ വീ​ഴ്ച​ക​ൾ, വി​ഭാ​ഗീ​യ​ത, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ജാ​ഗ്ര​ത​ക്കു​റ​വ് തു​ട​ങ്ങി​യ​വ​യും ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലാ​യി ​ചേ​രു​ന്ന യോ​ഗ​ങ്ങ​ളി​ൽ തു​റ​ന്ന ച​ർ​ച്ച​ക്ക് വി​ധേ​യ​മാ​കും. സം​ഘ​ട​നാ​രം​ഗ​ത്ത് സം​ഭ​വി​ച്ച വീ​ഴ്ച​ക​ൾ, ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ലെ വി​ട​വ്, അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണം എ​ന്നി​വ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശം.

സം​സ്ഥാ​ന നേ​തൃ​നി​ര​യി​ൽ വ​രു​ത്തി​യ​ത്​ പോ​ലെ യു​വാ​ക്ക​ളെ​യും വ​ർ​ഗ-​ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളെ​യും ഉ​ൾ​​പ്പെ​ടു​ത്തി ജി​ല്ല ക​മ്മി​റ്റി​യും സെ​ക്ര​ട്ട​റി​യേ​റ്റും പു​നഃ​സം​ഘ​ടി​പ്പി​ക്കും. ഫ​ല​ത്തി​ൽ 14 ജി​ല്ല​ക​ളി​ലും നേ​തൃ​നി​ര​യി​ൽ യു​വാ​ക്ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും. പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ജി​ല്ല നേ​തൃ​ത്വ​ത്തി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​കാ​ത്ത​ത്​ വി​ഷ​യം വ​ഷ​ളാ​കാ​നും ജ​നം പാ​ർ​ട്ടി​ക്കെ​തി​രാ​കാ​നും കാ​ര​ണ​മാ​യെ​ന്ന്​ സം​സ്ഥാ​ന നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്നു. പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ​നി​ന്ന്​ ജി​ല്ല ക​മ്മി​റ്റി​ക​ളി​ലേ​ക്ക്​ പ​രാ​തി എ​ത്തി​യാ​ലും പ​രി​ഹാ​ര നീ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ ജി​ല്ല നേ​തൃ​ത്വ​ങ്ങ​ളെ ഏ​ൽ​പ്പി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ച്ച്​ ഇ​നി​മു​ത​ൽ സം​സ്ഥാ​ന നേ​തൃ​ത്വം നേ​രി​ട്ട്​ ഏ​റ്റെ​ടു​ക്കാ​ൻ വി​ശാ​ല സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM correction drive to districts
Next Story