Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം കടയ്ക്കലിൽ...

കൊല്ലം കടയ്ക്കലിൽ സി.പി.എം-കോൺഗ്രസ് സംഘർഷം; ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; കോൺഗ്രസ് പ്രവർത്തകന്‍റെ കട അടിച്ചു തകർത്തു

text_fields
bookmark_border
CPM-Congress workers clash in Kadakkal, Kollam
cancel

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിനാണ് കുത്തേറ്റത്. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ് അരുണിന്‍റെ തലക്കും പരിക്കേറ്റു.

സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടയ്ക്കൽ ടൗണിൽ നടന്ന കോൺഗ്രസ്-യുത്ത് കോൺഗ്രസ്-കെ.എസ്.യു പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. കോൺഗ്രസ് പ്രവർത്തകനായ അൻസറിനെ കട സി.പി.എം പ്രവർത്തകർ അടിച്ചു തകർത്തതായും പരാതിയുണ്ട്.

കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചാണ് കോൺഗ്രസ്-യുത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ ടൗണിൽ സംയുക്ത പ്രകടനം നടത്തിയിരുന്നു. മാർച്ചിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ രംഗത്തെത്തി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.

നിലവിൽ സംഘർഷത്തിന് അയവുവന്നെങ്കിലും പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm congressKollam Newsclashkadakkal
News Summary - CPM-Congress workers clash in Kadakkal, Kollam
Next Story