Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയയിൽ​ വീണ്ടും...

പെരിയയിൽ​ വീണ്ടും സി.പി.എം-കോൺഗ്രസ്​ സംഘർഷം

text_fields
bookmark_border
deepu-krishnan-periya
cancel

കാഞ്ഞങ്ങാട്​: രണ്ടു​ യൂത്ത്​ ​േ​കാൺഗ്രസ്​ പ്രവർത്തകർ കൊല്ലപ്പെട്ട പെരിയ കല്യോട്ട്​ വീണ്ടും സി.പി.എം-കോൺഗ ്രസ്​ സംഘർഷം. കോൺഗ്രസ്​ പ്രവർത്തക​​െൻറ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിന്​ പിന്നാലെ സി.പി.എമ്മുകാരുടെ മൂന്നു വീടുകൾക്കും നിരവധി വാഹനങ്ങൾക്കും നേരെ ആക്രമണം. വ്യാപാരി എം. വത്സരാജ്​, സി.പി.എം ​േലാക്കൽ കമ്മിറ്റി അംഗം എം. ബാലക ൃഷ്​ണൻ, സി.പി.എം പ്രവർത്തകൻ ബാബു എന്നിവരുടെ വീടുകൾക്ക്​ നേരെയാണ്​ ആക്രമണം നടന്നത്​. അക്രമം തടയാൻ ശ്രമിച്ച മൂന് നു പൊലീസുകാർക്ക്​ പരിക്കേറ്റു. സംഭവത്തിൽ ബേക്കൽ പൊലീസ്​ കസ്​റ്റഡിയിലെടുത്ത കോൺഗ്രസ്​ പ്രവർത്തകരെ വിട്ടയ ക്കണമെന്നാവശ്യപ്പെട്ട്​ രാജ്​മോഹൻ ഉണ്ണിത്താ​​െൻറ നേതൃത്വത്തിൽ ബേക്കൽ പൊലീസ്​ സ്​​േറ്റഷൻ ഉപരോധിച്ചു.

ശനിയാഴ്​ച കല്യോ​െട്ട സി.പി.എം അനുഭാവി ജോഷിയെ (44) കോൺഗ്രസ്​ പ്രവർത്തകർ മർദിച്ചതിനെ തുടർന്ന്​ പ്രദേശത്ത്​ സംഘർഷം നിലനിന്നിരുന്നു. ഇതേതുടർന്ന്​ പൊലീസ്​ കാവലും ​ശക്തിപ്പെടുത്തിയിരുന്നു. അതിനിടയിലാണ്​ ഞായറാഴ്​ച രാത്രി വ്യാപകമായി അക്രമം നടന്നത്​. കോൺഗ്രസ്​ പ്രവർത്തകനും കൊല്ലപ്പെട്ട കൃപേഷി​​െൻറയും ശരത്​ലാലി​​െൻറയും സുഹൃത്തുമായ ദീപു കൃഷ്​ണ​​െൻറ വീടിനുനേരെ ബോംബേറുണ്ടായി. രാത്രി 11.30ഒാടെയാണ്​ സ്​റ്റീൽ ബോംബ്​ എറിഞ്ഞത്​. ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഇതി​​െൻറ തിരിച്ചടിയായാണ്​ സി.പി.എം പ്രവർത്തകരുടെ വീടുകൾക്കുനേരെ ആക്രമണമുണ്ടായത്​. വത്സരാജി​​െൻറ രണ്ടു​ ടിപ്പർ ലോറി, രണ്ടു​​ ലോറി, കാർ, ജീപ്പ്​ എന്നിവ​ അടിച്ചും കല്ലെറിഞ്ഞും തകർത്തു. സമീപത്തെ എയ്​ഡ്​ പോസ്​റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാർ ബഹളംകേട്ട്​ സ്ഥലത്തെത്തിയെങ്കിലും ഇവർക്ക്​ നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ ബേക്കൽ പൊലീസ്​ സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഒാഫിസർ പ്രദീപൻ, എ.ആർ ക്യാമ്പിലെ പൊലീസുകാരായ ശരത്​, സുരേഷ്​ എന്നിവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലകൃഷ്​ണ​​െൻറ വീടി​​െൻറ ജനൽചില്ലുകൾ പൂർണമായും തകർന്നിട്ടുണ്ട്​.

സംഭവത്തിൽ അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബേക്കല്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു. കല്യോട്ടെ എ. ചന്ദ്രന്‍ (48), വിജിത്ത് (20), ആനന്ദകൃഷ്ണന്‍ (22), സനല്‍കുമാര്‍ (24), ഗിരീഷ് (23) എന്നിവരെയാണ് ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീഹരിയുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്​. കണ്ടാലറിയാവുന്ന അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവർത്തകർക്കെതിരെ ബേക്കൽ പൊലീസ്​ കള്ളക്കേസ്​ എടുത്ത്​ മർദിച്ചുവെന്ന്​ ആരോപിച്ചാണ്​ രാജ്​മോഹൻ ഉണ്ണിത്താ​​െൻറ നേതൃത്വത്തിൽ യു.ഡി.എഫ്​ ബേക്കൽ പൊലീസ്​ സ്​റ്റേഷനിൽ കുത്തിയിരിപ്പ്​ സമരം നടത്തിയത്​. അക്രമസംഭവങ്ങളെ തുടര്‍ന്ന് കല്യോട്ടും പരിസരപ്രദേശങ്ങളിലും വന്‍ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്​.

സി.പി.എം പ്രവർത്തകരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ നടന്ന അക്രമത്തിനെതിരെ കല്യോട്ട്​ സി.പി.എം പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. തകര്‍ക്കപ്പെട്ട വത്സരാജി​​െൻറ വീട് പി. കരുണാകരന്‍ എം.പി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, അഡ്വ. സി.എച്ച്‌. കുഞ്ഞമ്പു, ഡോ. വി.പി.പി. മുസ്തഫ, കാഞ്ഞങ്ങാട്​ നഗരസഭ ചെയർമാൻ വി.വി. രമേശന്‍, സി.പി.എം കാഞ്ഞങ്ങാട്​ ഏരിയ സെക്രട്ടറി കെ. രാജ്​മോഹൻ, എം. പൊക്ലൻ, ഡി.വൈ.എഫ്​.​െഎ ജില്ല പ്രസിഡൻറ്​ വി.കെ. നിഷാന്ത്​, സെക്രട്ടറി സി.ജെ. സജിത്ത്​ തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsclashmalayalam newsPeriya
News Summary - cpm-congress clash in periya -kerala news
Next Story