ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടില്‍ സി.പി.എം- കോൺഗ്രസ് സംഘർഷത്തിൽ വനിത ഗ്രാമ പഞ്ചായത്തംഗം ഉള്‍പ്പെടെ ആറു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം.
സി.പി.എം പ്രവര്‍ത്തകരുടെ മർദനത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ കണ്ണപ്പന്‍കുണ്ട് പുലിക്കുന്നേല്‍ അമല്‍ മൈക്കിളിനെ(26) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പുതുപ്പാടി ഗ്രാമ പഞ്ചായത്തംഗം ബീന തങ്കച്ചന്, ജോര്‍ജ് (25), വിനു, ജെയ്സണ്‍, ഷിജു ഐസക് എന്നിവരെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാര്‍ഡില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഗ്രാമ പഞ്ചായത്തംഗം ബീന ജോര്‍ജിനൊപ്പം എത്തിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചപ്പാത്ത് എന്ന സ്ഥലത്ത് വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇവരെത്തിയ കാര്‍ കടത്തി വിടാതിരുന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമായിരുന്നു എന്ന് യു.ഡി.എഫ് ചെയർമാൻ ബിജു തന്നിക്കാക്കുഴി പറഞ്ഞു. .
മര്‍ദനമേറ്റ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രി വളപ്പിലിട്ടും സി.പി.എം സംഘം ആക്രമിച്ചതായും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.