Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂവാറ്റുപുഴയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം; മാത്യു കുഴൽനാടനും പൊലീസുകാർക്കും പരിക്ക്

text_fields
bookmark_border
മൂവാറ്റുപുഴയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം; മാത്യു കുഴൽനാടനും പൊലീസുകാർക്കും പരിക്ക്
cancel

കൊച്ചി: മൂവാറ്റുപുഴയിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോൺഗ്രസിന്‍റെ കൊടിമരം തകർത്തതിലുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

ആരുടെയും പരിക്ക് ഗുരുതരമല്ല. ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിന്‍റെ കൊടിമരം തകര്‍ത്തിരന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രകടനം സി.പി.എം ഓഫിസിനു മുന്നിലെത്തിയതോടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റമായി. പിന്നാലെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

വൈകീട്ട് അഞ്ചോടെയാണ് സംഘര്‍ഷമുണ്ടായത്. പുത്തൻകുരി ഡിവൈ.എസ്.പി അജയ്നാഥിന്‍റെ തലക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നഗരത്തിന്‍റെ പല ഭാഗങ്ങളിലും സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM-Congress clash in Muvattupuzha
Next Story