Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സി.​പി.​എം–കോ​ൺ​ഗ്ര​സ്​ ഏ​റ്റു​മു​ട്ട​ൽ; സ്ത്രീകൾ ഉൾ​െപ്പടെ അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
സി.​പി.​എം–കോ​ൺ​ഗ്ര​സ്​ ഏ​റ്റു​മു​ട്ട​ൽ; സ്ത്രീകൾ ഉൾ​െപ്പടെ അഞ്ചുപേർക്ക് പരിക്ക്
cancel
camera_alt

പ​രി​ക്കേ​റ്റ ഷാ​ൻ അ​രു​വി​പ്ലാ​ക്ക​ൽ, സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ക​ല്ലെ​റി​ഞ്ഞ സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട്

വ​ണ്ടി​പ്പെ​രി​യാ​ർ: സി.​പി.​എം-​കോ​ൺ​ഗ്ര​സ്​ സം​ഘ​ട്ട​ന​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്ക്. ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷാ​ൻ അ​രു​വി​പ്ലാ​ക്ക​ലി​നെ (28) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി​ജ​യാ​ന​ന്ദ​െൻറ മ​ക​ൻ ആ​ന​ന്ദ്ഭ​വ​നി​ൽ വി​ഷ്​​ണു ആ​ന​ന്ദി​നെ (25) വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​െൻറ തു​ട​ക്കം.വ​ണ്ടി​പ്പെ​രി​യാ​ർ ഇ​ഞ്ച​ക്കാ​ട് ആ​റ്റോ​രം ഒ​മ്പ​താം​വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ്​ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച എ​സ്. വി​ജ​യ​ല​ക്ഷ്​​മി​യു​ടെ വീ​ടി​നു​നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ക​ല്ലേ​റി​ൽ വി​ജ​യ​ല​ക്ഷ്​​മി (44), മാ​താ​വ് രാ​ധാ​മ​ണി (69), മ​ക​ൾ മാ​ള​വി​ക (10) എ​ന്നി​വ​ർ​ക്ക്​ പ​രി​ക്കേ​റ്റു.

ഇ​വ​രെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ കോ​ൺ​ഗ്ര​സ്​-​സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. ഇ​തി​നി​ട​യി​ലാ​ണ് മ​റ്റ്​ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. വ​ൻ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VandipperiyarCPMcongress
News Summary - cpm-congress clash 5 injured including womens
Next Story