Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം കോർപറേഷനിലെ കത്ത്​ വിവാദം: അന്വേഷിക്കാൻ സി.പി.എം കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം കോർപറേഷനിലെ കത്ത്​ വിവാദം: അന്വേഷിക്കാൻ സി.പി.എം കമീഷൻ
cancel

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനുമായി ബന്ധ​പ്പെട്ട കത്ത്​ വിവാദം അന്വേഷിക്കാൻ ഒടുവിൽ സി.പി.എം മൂന്നംഗ കമീഷനെ നിയോഗിച്ചു. ജില്ലയിലെ മുതിർന്ന നേതാക്കളായ സി. ജയൻബാബു, ഡി.കെ. മുരളി, ആർ. രാമു എന്നിവരാണ്​ കമീഷൻ അംഗങ്ങൾ​. മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ നിർദേശം.

തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ, പൊതുമരാത്ത്​ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ എന്നിവരുടേതായി പുറത്തുവന്ന കത്തുകളെക്കുറിച്ചാണ്​ അന്വേഷണം. കോർപറേഷൻ, മെഡിക്കൽ കോളജ്​ എസ്​.എ.ടിയിലെ വിശ്രമകേന്ദ്രം എന്നിവിടങ്ങളിൽ ജീവനക്കാരെ നിയമിക്കാൻ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്​ കത്തെഴുതിയെന്നതാണ്​ അന്വേഷണത്തിന് ആധാരം.

കത്ത്​ വിവാദത്തിന്​ പിന്നാലെ ചേർന്ന സി.പി.എം ജില്ല കമ്മിറ്റി യോഗം അന്വേഷണ കമീഷനെ വെക്കാൻ തീരുമാനിച്ചെന്ന്​ നേതൃത്വം അവകാശപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പൊലീസ്​ അന്വേഷണം നോക്കിയിട്ട്​ മതി ബാക്കി കാര്യം എന്ന നിലപാടിലായിരുന്നു നേ​തൃത്വം. കഴിഞ്ഞ സംസ്ഥാനസമിതി യോഗത്തിൽ ഈ വിഷയം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ​ജില്ല നേതൃത്വത്തിനെതിരെ വിമർശനം ഉണ്ടായ സാഹചര്യത്തിലാണ്​ അന്വേഷണം​.

ആനാവൂർ നാഗപ്പനെതിരെ പൊലീസിൽ പരാതി

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ കേസെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ പൊലീസിൽ പരാതി. പ്രായം സംബന്ധിച്ച എസ്​.എഫ്​.ഐ മുൻ ജില്ല സെക്രട്ടറി അഭിജിത്തിന്‍റെ ശബ്​ദരേഖയുടെ അടിസ്ഥാനത്തിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ ഒത്താശ ചെയ്​തതിന്​ ​കേസെടുക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസാണ്​ സിറ്റി പൊലീസ്​ കമീഷണർക്ക്​ പരാതി നൽകിയത്​. പരാതി പൊലീസ്​ സ്​റ്റേഷന്​ കൈമാറുമെന്ന്​ പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram Corporationarya rajendran
News Summary - CPM commission to investigate letter controversy in Thiruvananthapuram Corporation
Next Story